ശനിയാഴ്ച വാഹനപണിമുടക്ക്

കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കണമെന്ന് സംയുക്തസമര സമിതി അഭ്യര്‍ത്ഥിക്കും. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാതെ പണിമുടക്കിനോട് സഹകരിക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
പാല്‍, പത്രം, വിവാഹയാത്രാ വാഹനങ്ങള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹനഗതാഗതം സ്തംഭിയ്ക്കുന്നതോടെ പണിമുടക്ക് ഹര്‍ത്താലായി മാറും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറയും. സ്‌ക്കൂളുകളുടെ പ്രവര്‍ത്തനത്തെയും ബാധിയ്ക്കും. സ്‌കൂളുകളും പ്രവര്‍ത്തിക്കില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബ്രക്രീദ് പ്രമാണിച്ച് അവധി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പൊതു അവധിയും. ചുരുക്കത്തില്‍ നാല് ദിവസത്തെ സ്‌ക്കൂളുകള്‍ക്ക് നാല് ദിവസത്തെ അവധിയാണ് ലഭിയ്ക്കുക. അതേ സമയം ലീഗ് തൊഴിലാളി സംഘടന എസ്ടിയു സമരത്തില്‍ നിന്നു വിട്ടു നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications