കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം അക്രമം: യുവാവ് നിരീക്ഷണത്തില്‍

  • By Lakshmi
Google Oneindia Malayalam News

Krishna Kumar
കൊല്ലം : വാളകത്തുവച്ച് ആക്രമണത്തിനിരയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ധ്യാപകന്‍ കൃഷ്ണകുമാറിന്റെ മുറിയില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചോദ്യം ചെയ്യലില്‍ കുഴപ്പക്കാരനല്ലെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് പിന്നീട് കേസെടുക്കാതെ വിട്ടയച്ചു.
കൊട്ടാരക്കരയിലുള്ള ഒരു ബാര്‍ ജീവനക്കാരനായ മുകേഷ്(26)ആണ് അധ്യാപകന്റെ മുറിയില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചത്.

ചവറ സ്വദേശിയാണ് ഇയാള്‍. അദ്ധ്യാപകനെ കാണാനെത്തിയതില്‍ ദുരുദ്ദേശ്യമുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസമയത്ത് അപരിചിതനായ ആള്‍ അദ്ധ്യാപകന്റെ മുറിയുടെ വാതിലില്‍ തട്ടി ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ഭാര്യ ഗീത മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇയാള്‍്ക്ക് അധ്യാപകനെ മുന്‍പരിചയമുണ്ട്. രാത്രി 11മണിയോടെ ബാര്‍ അടച്ചുകഴിഞ്ഞാണ് ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ എത്തിയത്. അധ്യാപകന്റെ മുറിയിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും അസമയമായതിനാല്‍ മുറി തുറന്നില്ല.

തുടര്‍ന്ന് തന്റെ ഫോണ്‍ നമ്പര്‍ കൊടുത്ത് തിരികെ പോവുകയായിരുന്നുവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അധ്യപകനും മുകേഷും തമ്മിലുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിച്ചു വരികയാണ്. ബാറില്‍ വന്നുള്ള പരിചയമെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞിട്ടുള്ളത്.

ഗീതയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ നല്‍കിയ മൊബൈല്‍ നമ്പര്‍ ആലപ്പുഴ മാരാരിക്കുളത്തെ പൊന്നപ്പന്‍ എന്നയാളിന്റേതാണെന്ന് കണ്ടെത്തിയത്. പൊന്നപ്പനെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തന്റെ പേരിലുള്ള സിം കാര്‍ഡ് മുകേഷ് ആണ് ഉപയോഗിക്കുന്നതെന്ന വിവരം നല്‍കിയത്.

തുടര്‍ന്ന് ബുധനാഴ്ച ചവറയിലെ വീട്ടില്‍ നിന്ന് മുകേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിട്ടയച്ചെങ്കിലും ഇയാള്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
A youth who were trying to enter teacher Krishna Kumar's ward at Hospital held on Thursday. He is working with a bar in Kottarakkara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X