എടിഎമ്മില്‍ നിന്ന് പുറത്തേക്ക് ചാടിയത് പാമ്പ്

സ്‌പെയിനിലെ ഉള്‍പ്രദേശമായ ലോഡിയോയിലെ അലാവയിലാണ് സംഭവം.
പണമെടുക്കാന്‍ ചെന്ന മധ്യവയസ്‌കന്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പാമ്പിനൊപ്പം പുറത്തു വന്ന പണം സൂത്രത്തില്‍ കൈക്കലാക്കി. അതിനുശേഷം പോലിസിനെ വിളിച്ചു വിവരമറിയിച്ചു.
എടിഎം യന്ത്രസംവിധാനത്തിനുള്ള പോരായ്മ എല്ലാവരെയും ഒന്നറിയിക്കണമെന്ന് തീരുമാനിച്ച അദ്ദേഹം രംഗം മൊബൈലില്‍ പകര്‍ത്തി. പാമ്പിനെ പിടിക്കാന്‍ ചെന്ന പോലിസുകാരനു നേരെ ചീറിയടക്കുന്ന കൊച്ചുപാമ്പിന്റെ ദൃശ്യം അങ്ങനെ ലോകം മുഴുവന്‍ കണ്ടു.
ബാങ്ക് മാനേജര്‍ പറയുന്നത് പാമ്പിന് തനിച്ച് എടിഎം മെഷിനുള്ളില്‍ കയറാന്‍ കഴിയില്ലെന്നാണ്. എന്നാല്‍ പോലിസ് ഈ വാദം തള്ളികളഞ്ഞിട്ടുണ്ട്. എന്തായാലും ഈ പ്രശ്‌നത്തിനു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ബാങ്ക്.












Click it and Unblock the Notifications