ഇറാന്‍ ന്യൂക്ലിയര്‍ പ്ലാന്റ് ആക്രമിക്കുന്നതിന് പിന്തുണ നല്‍കും: ബ്രിട്ടണ്‍

ഒരിക്കലും ആക്രമണത്തിന്റെ തുടക്കം ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടാവില്ല. അതേ സമയം അമേരിക്ക നടത്തുന്ന ആക്രമണത്തിന് സഹായം ആവശ്യപ്പെട്ടാല്‍ നല്‍കുക തന്നെ ചെയ്യും-മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ദ ഗാര്‍ഡിയന്‍ പത്രമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള ഡീഗോ ഗാര്‍ഷ്യയില്‍ നിന്നായിരിക്കും അമേരിക്ക ആക്രമണത്തിന് മുതിരുക. നേരത്തെ പശ്ചിമേഷ്യന്‍ പ്രതിസന്ധി രൂക്ഷമായപ്പോഴും ഈ ദ്വീപ് അമേരിക്കന്‍ സേന ഉപയോഗിച്ചിരുന്നു. അടുത്ത ആഴ്ച പുറത്തിറങ്ങാനിരിക്കുന്ന അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ റിപ്പോര്‍ട്ടിനുവേണ്ടിയാണ് അമേരിക്ക കാത്തുനില്‍ക്കുന്നത്.
ആണവ ആയുധമുണ്ടാക്കാനുള്ള ശ്രമമാണ് ഇറാന്‍ നടത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നതെങ്കില്‍ ആക്രമിക്കാനാണ് അമേരിക്ക പദ്ധതിയിടുന്നത്. അതേ സമയം നാറ്റോ സേന പ്രശ്‌നത്തില്‍ ഇടപെടില്ലെന്ന് വ്യക്തമായിട്ടുണ്ട്. അമേരിക്ക ആക്രമണം നടത്തുകയാണെങ്കില്‍ ഇസ്രായേലും സഹകരിക്കാനുള്ള സാധ്യതയുണ്ട്.












Click it and Unblock the Notifications