സംഘരതി: ഇസ്ലാമിക സെക്‌സ് ഗൈഡ് നിരോധിച്ചു

ഈ ഗൈഡ് ആരുടെയും കയ്യില്‍ കണ്ടെത്തിയാല്‍
16,000 പൗണ്ട് ( 1,257,737രൂപ) പിഴയൊടുക്കേണ്ടിവരും. ഒബീഡിയന്റ് വൈവ്‌സ് ക്ലബ്ബ് എന്നൊരു വിവാദസംഘടനയാണ് ഇത്തരത്തിലൊരു ഗൈഡ് പുറത്തിറക്കിയത്. നിരോധിക്കപ്പെട്ട അല്‍-അര്‍ഖാം എന്ന സംഘടനയുമായി ഒബീഡിയന്റ് വൈവ്‌സ് ക്ലബ്ബിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തടുര്‍ന്നാണ് ഗൈഡ് നിരോധിക്കുന്നതെന്ന് മന്ത്രാലയത്തിലെ പ്രസിദ്ധീകരണവിഭാഗം ഉദ്യോഗസ്ഥന്‍ പറയുന്നു.
115 പേജുള്ള പോക്കറ്റ് സൈസ് ഗൈഡില്‍ ഭര്‍ത്താവ് ആഗ്രഹിക്കുന്നതിന്റെ വെറും 10ശതമാനം ശരീരം മാത്രമാണ് ഭാര്യമാര്‍ നല്‍കുന്നതെന്നും പുരുഷന്മാര്‍ ഒന്നില്‍ക്കൂടുതല്‍ വിവാഹം ചെയ്യുകയും ഭാര്യമാര്‍ക്കൊപ്പം സംഘം ചേര്‍ന്നുള്ള രതിയില്‍ ഏര്‍പ്പെടുകയും വേണെന്നും പറയുന്നു.
എന്നാല്‍ സംഘടനയുടെ പ്രസിഡന്റ് ഫൗസിയ അറിഫിന്‍ പറയുന്നത് ഈ ഗൈഡ് ഒരിക്കലും ബഹുഭാര്യത്വത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ്. എന്നാല്‍ ക്ലബ്ബിലെ ചില അംഗങ്ങള്‍ ഒന്നില്‍ക്കൂടുതല്‍ പങ്കാളികളുള്ളവരാണെന്നും അറിഫിന്‍ പറയുന്നു.
ഈ ക്ലബ്ബ് നിലവില്‍ വന്ന കാലം മുതല്‍ തന്നെ വിവാദത്തിലാണ്. ഇതിന് മുമ്പ് ഒരു സംഘടനാംഗം ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ നിലയ്ക്കുനിര്‍ത്താനായി നല്ല ഒന്നാംതരം വേശ്യകളായിരിക്കണമെന്നരീതിയില്‍ പരാമര്‍ശനം നത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.
ലൈംഗികതയുടെ കാര്യത്തില്‍ പാരമ്പര്യത്തിന് നിരക്കാത്തതൊന്നും തങ്ങള്‍ പറയുന്നില്ലെന്നും എന്നാല്‍ സ്വാതന്ത്ര്യം കുറച്ചേറെ ആഗ്രഹിക്കുന്നവര്‍ക്ക് സംഘം ചേര്‍ന്നുള്ള രതിയാവാമെന്നുമെല്ലാമാണ് സംഘടനാംഗങ്ങള്‍ പറയുന്നത്.












Click it and Unblock the Notifications