അഹമ്മദാബാദ്: 2002ല്‍ ഗുജറാത്തിലെ ഗോധ്രയിലുണ്ടായ കലാപത്തിലെ സാക്ഷിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നദീം സയിദിനെ അജ്ഞാതര്‍ ആക്രമിച്ച് കൊലപ്പെടുത്തി. ശനിയാഴ്ച രാവിലെ അഹമദാബാദിലെ ജാഹപൂരില്‍ അജ്ഞാതരാണ് നദീമിനെ കൊലപ്പെടുത്തിയത്. ആശുപത്രിയിലേക്കിള്ള വഴിയിലാണ് നദീം മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
ഗുജറാത്തിലെ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ നിരവധി ഹര്‍ജികള്‍ നല്‍കിയിട്ടുള്ള ആളാണ് നദീം. ഇതിന്റെ പേരില്‍ ഇയാള്‍ മുമ്പും ആക്രമിക്കപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജോധ്പൂരിലെ ശുചീകരണ പ്രശ്‌നവുമായി ബന്ധപ്പെട്ടും അടുത്തിടെ ഇദ്ദേഹം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. താകാം ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. മുമ്പും ഇദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
A witness of the 2002 Godhra riots was attacked and killed in Ahmedabad on Saturday morning. The witness, Nadeem Sayyed, was attacked by unidentified persons in Johapura area of Ahemdabad.