Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്രത്തില്‍ പോകാറില്ല: നിധിന്‍ ഗഡ്കരി

Gadkari
പനജി: ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും ക്ഷേത്രങ്ങളില്‍ പോകാറില്ലെന്ന്. ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരി.

അമ്പലത്തില്‍ പോവുകയോ പൂജ ചെയ്യുകയോ ചെയ്യാറില്ല. ഹിന്ദുത്വം മതമല്ല, ഒരു ജീവിത രീതിയാണ്. അതേസമയം, രാഷ്ട്രീയ ഹിന്ദുത്വം ഒരു ചര്‍ച്ചാ വിഷയമാണ്. മാധ്യമങ്ങള്‍ ബിജെപിയുടെ ഹിന്ദുത്വത്തെക്കുറിച്ച് തെറ്റായ ചിത്രമാണ് പ്രചരിപ്പിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ഗോവ 'തിങ്ക് ഫെസ്റ്റ് 2011 'പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ഗഡ്കരി. പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചു ആലോചിച്ചിട്ടില്ലെന്നും. പാകിസ്താന്റെ പുരോഗതിയും വികസനവുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അയല്‍രാജ്യങ്ങള്‍ രക്ഷപ്പെട്ടാല്‍ അതിന്റെ ഗുണം ഇന്ത്യക്കു കൂടിയാണെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടു. തനിയ്ക്ക് പ്രധാനമന്ത്രി, മുഖ്യമന്ത്രി പദങ്ങളില്‍ താല്‍പര്യമില്ലെന്നും ഗഡ്കരി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+