ഹസാരെയെ പിന്തുണയ്ക്കുന്നത് കാര്യമറിയാതെ: തരൂര്‍

ഹസാരെ ലക്ഷ്യമാക്കുന്ന സംവിധാനം അടിച്ചമര്‍ത്തലിനുള്ള ഉപകരണമാകാനുള്ള സാധ്യതയേറെയാണ്. ജന്‍ലോക്പാല്‍ ബില്‍ ചെറിയ അഴിമതികള്‍ പരിഹരിക്കാന്‍ സഹായകമാകില്ല.
ഭരണകാര്യത്തില്‍ ഒരു മേല്‍നോട്ടസംവിധാനമാണു ജന്‍ലോക്പാല്‍ ബില്‍. അന്വേഷണം നടത്താനും പ്രോസിക്യൂട്ട് ചെയ്യാനും ശിക്ഷിക്കാനുമുള്ള അധികാരമാണു ലോക്പാലിനു ലഭിക്കുന്നത്. ഈ അധികാരം തെറ്റായ കരങ്ങളിലെത്തിയാല്‍ അഴിമതിക്കെതിരായ പോരാട്ടങ്ങള്‍ക്കു വിപരീതഫലമാകും ഉണ്ടാകുക-തരൂര്‍ പറഞ്ഞു.
നാഷനല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സില്‍ സാഹിത്യസംവാദത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ലോക്പാല്‍ നടപ്പാക്കന്‍ 20,000 പേരെങ്കിലും വേണ്ടിവരും. എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അഴിമതിക്കാരാണെന്നു ഹസാരെയും സംഘവും കരുതുകയാണെങ്കില്‍ ഈ 20,000 വിശുദ്ധരെ എവിടെനിന്നു കണ്ടെത്തും- തരൂര്‍ ചോദിച്ചു.












Click it and Unblock the Notifications