കോടതിയ്ക്ക് ബ്രിട്ടീഷുകാരുടെ പ്രേതം കൂടി:ജയരാജന്‍

പഴയ അതേവിഷയത്തിലാണ് ജയരാജന്‍ വീണ്ടും കോടതികള്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. പാതയോരത്തെ യോഗം നിരോധിച്ച കോടതിയെ ബ്രിട്ടീഷുകാരുടെ പ്രേതം പിടികൂടിയിരിക്കുകയാണെന്ന് പറഞ്ഞാല്‍ തെറ്റില്ലെന്നാണ് ജയരാജന്‍ പറഞ്ഞത്.
പാതയോരത്ത് യോഗം നിരോധിച്ച കോടതിയുടെ നടപടിയ്‌ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയുടെയോ ട്രേഡ് യൂണിയന്റെയോ അല്ല ഇത് രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പ്രശ്‌നമാണ്.
അഴിമതിക്കെതിരെ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരം ദില്ലിയില്‍ പാതയോരത്താണ് നടന്നത്. പരമോന്നത കോടതി ദില്ലിയിലാണുള്ളത്- ജയരാജന്‍ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച ഇതേ വിഷയത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കോടതിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോടതിവിധി ലംഘിച്ച് പൊതുവഴിയില്‍ ധര്‍ണ നടത്തിയ പി ജയരാജനും കൂട്ടര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications