കള്ളടിച്ച് പൂസായ യുവതിയും കൂട്ടുകാരും അകത്തായി

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പണ്ടാരക്കുളത്തെ ഷാപ്പിലെത്തിയ സംഘം നന്നായി മദ്യപിച്ചു. പൂസായതോെട ഷാപ്പില്‍ കിടന്നു ബഹളമായി. ഷാപ്പുടമ പൊലീസില്‍ വിവരം അറിയിച്ചപ്പോള്‍ പുറത്തിറങ്ങി ബസ് സ്‌റ്റോപ്പിലെത്തി. അവിടെ യുവതിയുമായി സിനിമാരംഗങ്ങള്‍ അനുകരിയ്ക്കാന്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ ഇടപെട്ടു. ഇതിനിടെ നെടുമുടി പൊലീസ് സ്ഥലത്തെത്തി സംഘത്തെ സ്‌റ്റേഷനിലെത്തിച്ചു.
വനിതാ പൊലീസ് എത്താന്‍ വൈകിയപ്പോള്‍ സ്‌റ്റേഷന്റെ അയല്‍പക്കത്തുള്ള സ്ത്രീയുടെ സഹായത്തോടെയാണു യുവതിയെ സ്‌റ്റേഷനില്‍ എത്തിച്ചത്. സ്‌റ്റേഷനില്‍ വന്നശേഷവും ബഹളം തുടര്‍ന്നു. അവര്‍ പൊലീസിനോടു തട്ടിക്കയറുകയും ചെയ്തു.
യുവതി ഇരിങ്ങാലക്കുട സ്വദേശിയും യുവാക്കള്‍ തൃശൂര്‍, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍പ്പെട്ടവരുമാണെന്നു പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയശേഷം ആറുപേരെയും റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications