വാഹനപണിമുടക്ക് തുടങ്ങി

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന പണിമുടക്കില്‍ മുഴുവന്‍ പൊതുവാഹനങ്ങളും പങ്കെടുന്നുണ്ട്. പാല്‍, പത്രം, ആശുപത്രി, മരണം, വിവാഹം, വിമാനത്താവളം എന്നിവയുമായി ബന്ധപ്പെട്ട് ഓടുന്ന വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇരുചക്രവാഹനമടക്കം മുഴുവന്‍ സ്വകാര്യവാഹനങ്ങളും ഇന്ന് റോഡിലിറക്കാതെ പെട്രോളിയം വില വര്‍ദ്ധനവിനെതിരെയുള്ള സമരത്തില്‍ സഹകരിക്കണമെന്ന് സംയുക്ത മോട്ടോര്‍ വാഹന തൊഴിലാളി യൂനിയന്‍ ജനറല്‍ കണ്‍വീനര്‍ എളമരം കരീം ആഹ്വാനം ചെയ്തിരുന്നു. സ്വകാര്യ വാഹനങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. അതേസമയം, യു.ഡി.എഫ് അനുകൂല സംഘടനകള്‍ പണിമുടക്കില്‍ പങ്കടെുക്കുന്നില്ല.












Click it and Unblock the Notifications