ഇറോഡിനടുത്ത് ബസ് കത്തി, ഏഴുമരണം
ചെന്നൈ: സ്വകാര്യബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ തീപ്പിടുത്തത്തില്‍ ഏഴു പേര്‍ മരിച്ചു. 27 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈറോഡിനു സമീപമുള്ള ചീതോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഒമ്പതുപേരുടെ നില അതീവ ഗുരുതരമാണ്.
കോയമ്പത്തൂര്‍ വിമാനത്താവളത്തിലേക്ക് ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി എസ്ആര്‍ജി ട്രാവല്‍സിന്റെ ബാംഗ്ലൂര്‍-കോയമ്പത്തൂര്‍ എയര്‍ബസ്സുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരില്‍ മലയാളികളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
രണ്ടു സ്ത്രീകളും ഒരു കുട്ടിയുമടക്കം അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചു തന്നെ വെന്തു മരിച്ചു. പരിക്കേറ്റവരെ ഭവാനി, ഇറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് ഡ്രൈവറും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications