ജയിലിലെ ഫോണ്‍വിളി, അന്വേഷണം എന്‍ഐഎയ്ക്ക്
തിരുവനന്തപുരം: കേരളത്തിലെ തടവുപുള്ളികളുടെ ടെലിഫോണ്‍ വിളികളെ കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് കേരളം ആവശ്യപ്പെട്ടു.
ഉപഗ്രഹഫോണുകളടക്കം ഉപയോഗിച്ച് ജയിലിലുള്ള ചിലര്‍ വിദേശികളുമായി ബന്ധപ്പെട്ടുവെന്ന് തെളിഞ്ഞ പശ്ചാത്തലത്തിലാണിത്. ജയില്‍ കേന്ദ്രമായി തീവ്രവാദ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എഡിജിപി ഡോ അലക്‌സാണ്ടര്‍ ജേക്കബ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജയിലുകളില്‍ നടത്തിയ റെയ്ഡില്‍ 150ഓളം മൊബൈണ്‍ ഫോണുകളും ആയിരകണക്കിന് സിം കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, സോമാലിയ എന്നീ രാജ്യങ്ങളിലേക്ക് ഈ സിം കാര്‍ഡുകളില്‍ നിന്ന് കോളുകള്‍ പോയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്.
സംസ്ഥാനത്തെ പ്രധാനജയിലുകളില്‍ നിന്ന് വിദേശത്തേക്ക് കോളുകള്‍ പോവുന്നതായി രഹസ്യാന്വേഷണ ഏജന്‍സികളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജയില്‍വകുപ്പിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications