കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: വിഐപി വിവാദം വീണ്ടും കൊടിയേറുന്നു

Google Oneindia Malayalam News

Kodiyeri-balakrishnan
കോഴിക്കോട്: കിളിരൂര്‍ കേസിലെ വിഐപി വിവാദം വീണ്ടും പുകയുന്നു. അന്വേഷി പ്രസിഡന്റ് കെ അജിതയുടെ പത്രസമ്മേളനമാണ് കേസില്‍ വഴിത്തിരിവാകുന്നത്.

കോട്ടയം മാതാ ആശുപത്രിയില്‍ പീഡനത്തിന് ഇരയായ ശാരിയെ ചികില്‍സിച്ച ഡോ.ശങ്കരന്‍ ശനിയാഴ്ച സിബിഐ കോടതിയില്‍ നല്‍കിയ മൊഴിതെറ്റാണെന്നാണ് അജിതയുടെ വാദം. വനിതാ കമ്മീഷന്‍ അംഗമായിരുന്ന മീനാക്ഷി തമ്പാന്‍, മുന്‍ മന്ത്രി പി കെ ശ്രീമതി, അന്വേഷി പ്രസിഡന്റ് അജിത എന്നിവര്‍ ശാരിയെ സന്ദര്‍ശിച്ചിരുന്നുവെന്നാണ് ഡോക്ടര്‍ മൊഴിനല്‍കിയിട്ടുള്ളത്.

എന്നാല്‍ ഡോക്ടര്‍ ശങ്കരന്‍ അനുമതി നിഷേധിച്ചതിനാന്‍ കുട്ടിയെ കാണാന്‍ പറ്റിയിട്ടില്ല. വിഐപിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില മോശമാണെന്നും കാണാനാവില്ലെന്നുമാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. തീര്‍ച്ചയായും വിഐപി ആരാണെന്ന് ഡോക്ടര്‍ ശങ്കരന് വ്യക്തമായി അറിയാം.

അതിനിടെ വിഐപി വിവാദം വീണ്ടും മുന്‍ ആഭ്യന്തരമന്ത്രിയിലേക്ക് 'നീളുന്നു'. വിഎസ് അച്യുതാനന്ദനും പിണറായി വിജയനും ശാരിയെ സന്ദര്‍ശിച്ചുവെന്ന് മൊഴി നല്‍കിയ ഡോ.ശങ്കരന്‍ എന്തുകൊണ്ടാണ് കൊടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ച കാര്യം മൂടിവയ്ക്കുന്നതെന്ന് കുട്ടിയുടെ പിതാവ് സുരേന്ദ്രന്‍ ചോദിക്കുന്നു.

English summary
Kiliroor victim’s father Surendran today said Kodiyeri Balakrishnan visited Kiliroor case victim Shari while she was under treatment at the hospital. Meanwhile former Naxal leader and President of Anweshi K Ajitha today said that she had not met the Kiliroor case victim Shari while she was under treatment at the hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X