Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി ആനന്ദ് ദക്ഷിണേന്ത്യന്‍ സുന്ദരി

Credit
കൊച്ചി: ദക്ഷിണേന്ത്യയിലെ സുന്ദരിയായി കര്‍ണാടകയില്‍ നിന്നുള്ള ലക്ഷ്മി ആനന്ദിനെ തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന മിസ് സൗത്ത് ഇന്ത്യ ഫൈനലില്‍ മിസ് കേരള എലിസബത്ത് താടിക്കാരന്‍ ഫസ്റ്റ് റണ്ണറപ്പായി. തമിഴ്‌നാടില്‍ യാമിനി ചന്ദറാണ് സെക്കന്റ് റണ്ണറപ്പ്.

ഫൈനല്‍ റൗണ്ടില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 15 പേരാണ് പോരാട്ടത്തിനെത്തിയത്. കേരളത്തില്‍ നിന്നും ആതിര അജിത്, തിങ്കള്‍ ബാല്‍ എന്നിവരും അവസാന റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. ബധിരയും മൂകയുമായ ദക്ഷിണേന്ത്യന്‍ ചലച്ചിത്രതാരം അഭിനയ അവസാന ഏഴില്‍ സ്ഥാനം പിടിച്ചിരുന്നു.

കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മല്‍സരത്തില്‍ മുന്‍ മിസ് ഇന്ത്യ പാര്‍വതി ഓമനക്കുട്ടന്‍, മോഡലുകളായ റിച്ച പനായി, പൂജ, നടന്‍ ശ്രീകാന്ത്, ഫാഷന്‍ ഡിസൈനര്‍ സജിമോന്‍, റ്റോഷ്മ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.

22 കാരിയായ ലക്ഷ്മി ആനന്ദ് ഇതിനകം ഫാഷന്‍ ലോകത്ത് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. മിസ് കേരളയായ എലിസബത്ത് താടിക്കാരന്‍ ബാംഗ്ലൂരില്‍ രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+