കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ രണ്ട് ബാങ്കുകള്‍ കൂടി പൊട്ടി

  • By Ajith Babu
Google Oneindia Malayalam News

Bank
വാഷിംഗ്ടണ്‍: അമേരിക്കയില്‍ കടക്കെണിയില്‍പ്പെട്ട രണ്ടുബാങ്കുകള്‍ കൂടി അധികൃതര്‍ പൂട്ടിച്ചു. യൂറ്റയിലെ സണ്‍ ഫസ്റ്റ് ബാങ്ക് ഓഫ് സെന്റ് ജോര്‍ജ്, നെബ്രാസ്‌കയിലെ ഒമഹയിലുള്ള മിഡ് സിറ്റി ബാങ്ക് എന്നിവയാണു പൂട്ടിയത്. ഇതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന അമേരിക്കയില്‍ ഈവര്‍ഷം പൂട്ടിയ ബാങ്കുകള്‍ 87 ആയി. കഴിഞ്ഞവര്‍ഷം 157 ബാങ്കുകളാണു പൂട്ടിയത്.

സണ്‍ ഫസ്റ്റിന്റെ മൂന്നുശാഖകള്‍ കാഷ് വാലി ബാങ്കിന്റെ പേരില്‍ തുറക്കുമെന്നു ഫെഡറല്‍ ഡിപ്പോസിറ്റ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്‍ അറിയിച്ചു. മിഡ് സിറ്റി ബാങ്കിന്റെ അക്കൗണ്ടുകള്‍ നെബ്രാസ്‌കയിലെ തന്നെ പ്യൂര്‍ഡം സ്റ്റേറ്റ് ബാങ്ക് ഏറ്റെടുത്തിട്ടുണ്ട്. രണ്ട് ബാങ്കുകള്‍ക്കും കോടിക്കണക്കിന് ഡോളറിന്റെ ആസ്തിയും നിക്ഷേപവുമുള്ളതായിരുന്നു.

റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കന്‍ ബാങ്കിങ് രംഗം കനത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഇനിയും ഒട്ടേറെ ബാങ്കുകള്‍ അടച്ചുപൂട്ടല്‍ നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിഗമനം.

English summary
U.S. regulators closed two more banks on Friday -- one in Utah and another in Nebraska -- bringing the total number this year to 87
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X