കോര്‍കമ്മിറ്റിയില്‍ യുവശക്തി വേണം: ഹസാരെ

അരവിന്ദ് കെജ്രിവാള്‍, കിരണ്‍ ബേദി പ്രശാന്ത് ഭൂഷണ്‍ എന്നിവരെ തന്റെ സംഘത്തില്‍ നിന്നും പുറത്താക്കാന്‍ ഹസാരെ ആലോചിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് യുവാക്കളെ ഉള്‍പ്പെടുത്തി കോര്‍കമ്മിറ്റി വിപുലീകരിക്കാന്‍ ഹസാരെ ആലോചിക്കുന്നത്.
ദീര്‍ഘകാല വീക്ഷണത്തോടെയാണ് പുതിയ കമ്മിറ്റി രൂപീകരിക്കുന്നതെന്ന് ഹസാരെ വ്യക്തമാക്കി. യുവശക്തി ഏറ്റവും ആവശ്യമാണെന്നും സമൂഹത്തിന്റെ ഓരോ ഘടകങ്ങളില്‍ നിന്നുള്ള യുവാക്കളുടെ സാന്നിദ്ധ്യം നിര്‍ണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ഹസാരെ സംഘത്തിലെ അഭിപ്രായ ഭിന്നതകളെ കുറിച്ചുള്ള ചോദ്യത്തിന് സ്ഥാനമാനങ്ങള്‍ പോകുന്നതോടെ വരുമാനം നിലയ്ക്കുന്ന ചിലരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പുറകിലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഇത്തരത്തിലുള്ള അന്വേഷണം നടത്തുന്നവരെ കുറിച്ചാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും ഹസാരെ പറഞ്ഞു.












Click it and Unblock the Notifications