മരിച്ച ബാലന്‍ മോര്‍ച്ചറിയില്‍ എഴുന്നേറ്റ് നടന്നു
ലഖ്‌നൊ: മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ബാലന്റെ 'മൃതദേഹം' എഴുന്നേറ്റ് നടന്നതോടെ ഡോക്ടറുടെ പണിപോയി. മുസാഫര്‍നഗറിലാണ് സംഭവം.
റാധേ എന്ന പതിനേഴുകാരനെ അബോധാവസ്ഥയിലാണ് മുസാഫര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അഡ്മിറ്റ് ചെയ്തു പത്തുമണിക്കൂറിനു ശേഷം രോഗി മരിച്ചതായി ഡോക്ടര്‍ 'സ്ഥിരീകരിച്ചു'. കൂടാതെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ വാര്‍ഡ് ബോയ്‌സിനു നിര്‍ദ്ദേശവും നല്‍കി.
പോലിസുകാരും ആശുപത്രി ജീവനക്കാരും പോസ്റ്റ്‌മോര്‍ട്ടത്തിനുവേണ്ട നടപടികള്‍ തുടരുമ്പോഴാണ് ബോധം തിരിച്ചുകിട്ടിയ ബാലന്‍ എഴുന്നേറ്റ് നിന്നത്. എന്തായാലും സംഭവം മിനിറ്റുകള്‍ക്കുള്ളില്‍ സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരുടെ കാതിലെത്തി.
ഡോക്ടര്‍ക്കുള്ള സസ്‌പെന്‍ഷന്‍ തൊട്ടുപിറകെയെത്തി. എന്തായാലും അന്വേഷണത്തിന് വിദഗ്ധ സമിതിയിലെ നിയോഗിച്ചിട്ടുണ്ട്. ഡോക്ടറുടെ അനാസ്ഥയാണ് ഇത്തരമൊരു സാഹചര്യത്തിനു കാരണമായതെന്ന് പോലിസും പരാതി പറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications