ജാതി മാറി പ്രണയിച്ച പൂജാരിയെ കൊന്നു
ബാംഗ്ലൂര്‍: അന്യസമൂദായത്തില്‍പ്പെട്ട യുവതിയെ പ്രണയിച്ചതിന് പൂജാരിയായ യുവാവിനെ കഴുത്തറുത്തു കൊന്നു. 25കാരനായ സന്ദീപ് ആണ് കൊല്ലപ്പെട്ടത്. രേവതി എന്ന പെണ്‍കുട്ടിയുമായി സന്ദീപ് മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വ്യത്യസ്ത സമുദായക്കാരാണ്.
ബാംഗ്ലൂരിലെ ഭുവനേശ്വരിനഗറില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
സന്ദീപിന്റെ മാതാപിതാക്കള്‍ക്കും സഹോദരിക്കും ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇവരെ നിംഹാന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സന്ദീപും പിതാവും ഒരു വിനായകക്ഷേത്രത്തിലെ പൂജാരികളാണ്.
രേവതിയെ കാണരുതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സന്ദീപിനെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രേവതിയുടെ ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
സന്ദീപും രേവതിയും പതിവായി ക്ഷേത്രത്തില്‍ വച്ചോ സന്ദീപിന്റെ വീട്ടില്‍ വച്ചോ കണ്ടുമുട്ടാറുണ്ടത്രേ. കുറച്ചുനാള്‍മുമ്പ് രേവതിയുടെ വീട്ടുകാര്‍ സന്ദീപിന്റെ വീട്ടിലെത്തി രണ്ടുപേരും തമ്മില്‍ കാണരുതെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ ഭയപ്പെട്ട് സന്ദീപിന്റെ അമ്മ അയാള്‍ക്കായി മറ്റൊരു പെണ്‍കുട്ടിയെ അന്വേഷിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ ഇപ്പോഴും ബന്ധം തുടരുന്നുണ്ടെന്നകാര്യം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്.












Click it and Unblock the Notifications