ശാരിയെ സന്ദര്‍ശിച്ചിട്ടില്ലെന്ന് അജിത

ശാരിയെ സന്ദര്‍ശിച്ച വിഐപി ആരാണെന്ന് ഡോ.ശങ്കരന് അറിയാമെന്നും ഇതുസംബന്ധിച്ച് ഡോക്ടര്‍ ശങ്കരന്‍ സിബിഐക്ക് നല്‍കിയ മൊഴി തെറ്റാണെന്നും അജിത ആാേരപിച്ചു.
ശാരിയെ കാണാനായി ആശുപത്രിയിലെത്തിയിരുന്നെങ്കിലും ശങ്കരന്‍ സന്ദര്‍ശനാനുമതി നല്‍കിയില്ല. ചില വിഐപികള്‍ സന്ദര്‍ശിച്ചതോടെ ശാരിയുടെ ആരോഗ്യനില മോശമായെന്നും അതുകൊണ്ട് ഇനി ആരെയും കാണാന്‍ അനുവദിക്കില്ലെന്നും ഡോക്ടര്‍ പറഞ്ഞുവെന്ന് അജിത പറഞ്ഞു. സിബിഐ അന്വേഷണത്തിലെ പല നിഗമനങ്ങളും തെറ്റാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും അജിത പറഞ്ഞു.
ശാരിയെ മുന്‍ ആഭ്യന്തരമന്ത്രിയും സിപിഎം നേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് ശാരിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications