കൃഷ്ണകുമാറിന്റെ പിള്ളയുടെയും വീട്ടില്‍ മോഷണം

വാളകം സംഭവത്തിനു ശേഷം അധ്യാപകന്റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴിന് വാളകത്തെ വീടായ 'തീര്‍ത്ഥ'ത്തിന്റെ പുറത്തെ ഇരുമ്പു ഗേറ്റ് തുറന്നു കിടക്കുന്നത് പരിസരവാസിയും ബന്ധുവുമായ ഗോപിനാഥനാണ് ആദ്യംകണ്ടത്. വീട്ടിലെ മേശയും അലമാരയും തുറന്ന് വസ്ത്രങ്ങളും മറ്റും വാരിനിലത്തിട്ട നിലയിലാണ്. താക്കോല്‍ അലമാരയില്‍ തന്നെ ഉണ്ടായിരുന്നു. പൊലീസ് നായയും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴയില്‍നിന്ന് സയന്റിഫിക് അസിസ്റ്റന്റും എത്തി.
പോലീസ് നായ വീട്ടിനുള്ളില്‍ കയറി മണം പിടിച്ചശേഷം പുറത്തിറങ്ങി. അഞ്ചല്‍ റോഡ് വഴി കോവില്‍മുക്കില്‍ എത്തി നിന്നതിനുശേഷം മടങ്ങി. കൊട്ടാരക്കര, പുനലൂര്‍ ഡിവൈ.എസ്.പിമാര്‍, അഞ്ചല്‍ സി.ഐ., എസ്.ഐ.എന്നിവര്‍ അന്വേഷണത്തിനായി എത്തിയിരുന്നു.
ഞായറാഴ്ച വൈകിട്ട് വിളക്കുവയ്ക്കാന്‍ വീട്ടില്‍ വന്നവരാണ് പിള്ളയുടെ വീടിന്റെ കതക് പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് കൊട്ടാരക്കര, അഞ്ചല്‍ എന്നിവിടങ്ങളില്‍നിന്ന് പോലീസ് എത്തി പരിശോധന നടത്തി.












Click it and Unblock the Notifications