കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷ്ണകുമാറിന്റെ പിള്ളയുടെയും വീട്ടില്‍ മോഷണം

  • By Ajith Babu
Google Oneindia Malayalam News

Krishna Kumar
കൊട്ടാരക്കര: പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള വാളകത്തെ അധ്യാപകന്‍ കൃഷ്ണകുമാറിന്റെ വീട്ടിലും അരകിലോമീറ്റര്‍ അകലെയുള്ള ആര്‍.ബാലകൃഷ്ണപിള്ളയുടെ കുടുംബവീട്ടിലും ശനിയാഴ്ച രാത്രി കള്ളന്‍ കയറി. ഇരുവീടുകളിലും ആരുമുണ്ടായിരുന്നില്ല. കൃഷ്ണകുമാറിന്റെ വീട്ടില്‍നിന്ന് 10 പവന്റെ സ്വര്‍ണാഭരണം നഷ്ടപ്പെട്ടതായി പോലീസ് അറിയിച്ചു. പിള്ളയുടെ വീട്ടില്‍നിന്ന് വിലപിടിപ്പുള്ള ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

വാളകം സംഭവത്തിനു ശേഷം അധ്യാപകന്റെ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഏഴിന് വാളകത്തെ വീടായ 'തീര്‍ത്ഥ'ത്തിന്റെ പുറത്തെ ഇരുമ്പു ഗേറ്റ് തുറന്നു കിടക്കുന്നത് പരിസരവാസിയും ബന്ധുവുമായ ഗോപിനാഥനാണ് ആദ്യംകണ്ടത്. വീട്ടിലെ മേശയും അലമാരയും തുറന്ന് വസ്ത്രങ്ങളും മറ്റും വാരിനിലത്തിട്ട നിലയിലാണ്. താക്കോല്‍ അലമാരയില്‍ തന്നെ ഉണ്ടായിരുന്നു. പൊലീസ് നായയും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴയില്‍നിന്ന് സയന്റിഫിക് അസിസ്റ്റന്റും എത്തി.

പോലീസ് നായ വീട്ടിനുള്ളില്‍ കയറി മണം പിടിച്ചശേഷം പുറത്തിറങ്ങി. അഞ്ചല്‍ റോഡ് വഴി കോവില്‍മുക്കില്‍ എത്തി നിന്നതിനുശേഷം മടങ്ങി. കൊട്ടാരക്കര, പുനലൂര്‍ ഡിവൈ.എസ്.പിമാര്‍, അഞ്ചല്‍ സി.ഐ., എസ്.ഐ.എന്നിവര്‍ അന്വേഷണത്തിനായി എത്തിയിരുന്നു.

ഞായറാഴ്ച വൈകിട്ട് വിളക്കുവയ്ക്കാന്‍ വീട്ടില്‍ വന്നവരാണ് പിള്ളയുടെ വീടിന്റെ കതക് പൊളിച്ചിട്ടിരിക്കുന്നത് കണ്ടത്. വിവരമറിഞ്ഞ് കൊട്ടാരക്കര, അഞ്ചല്‍ എന്നിവിടങ്ങളില്‍നിന്ന് പോലീസ് എത്തി പരിശോധന നടത്തി.

English summary
The house of R. Krishna Kumar, a schoolteacher who was found critically injured by the roadside at Valakam on September 27, was found broken into on Sunday morning. Gold ornaments weighing about 10 sovereigns and Rs.10,500 in cash were reported missing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X