കുട്ടികളുടെ നഗ്നത: മലയാളികള്‍ നിരീക്ഷണത്തില്‍

പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശ നടപടികളാവും സ്വീകരിക്കുന്നത്. കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളില്‍ സ്ഥിരമായി സന്ദര്‍ശനം നടത്തുന്നവരുടെ ആദ്യപട്ടിക ഇന്റര്‍പോള്‍ സംസ്്ഥാന പൊലീസിന് അയച്ചിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഇരുപതോളം പേര്‍ കര്‍ശനനിരീക്ഷണത്തിലാണ്. ഇവര്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സൈബര്‍ പൊലീസ് തീരുമാനം കൈക്കൊണ്ടുവെന്നാണ് സൂചന. ഇവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ സൈബര്‍ പൊലീസ് ശേഖരിച്ച് വരികയാണ്.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ളവരും ഗള്‍ഫ് മലയാളികളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അവരുടെ നഗ്നത പ്രസിദ്ധീകരിക്കുന്നതുമെല്ലാം ആഗോളതലത്തില്‍ വലിയ കുറ്റകൃത്യമായിട്ടാണ് പരിഗണിക്കുന്നത്. വിദേശരാജ്യങ്ങളില്‍ പലതിലും ഇത്തരം കുറ്റകൃത്യം നടത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷയാണ് നല്‍കുന്നത്.












Click it and Unblock the Notifications