കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിയം: പിന്നില്‍ കുഞ്ഞാലിക്കുട്ടിയെന്ന് റൗഫ്

  • By Lakshmi
Google Oneindia Malayalam News

Rauf
കോഴിക്കോട്: ഐസ്‌ക്രീ കേസ് വീണ്ടും കുത്തിപ്പൊക്കി മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെ കുരുക്കിലാക്കിയതിന് പിന്നാലെ അഴിമതിക്കേസുകളിലും കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരായ വെളിപ്പെടുത്തലുമാണ് കെ എ റൗഫ് രംഗത്ത്.

ടൈറ്റാനിയം, കെഎംഎംഎല്‍ ഇടപാടുകളില്‍ അഴിമതി നടത്താന്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ആളെ നിയോഗിച്ചിരുന്നുവെന്നാണ് കെ എ റൗഫിന്റെ വെളിപ്പെടുത്തല്‍. കുഞ്ഞാലിക്കുട്ടി രാജീവ് എന്ന ഇടനിലക്കാരനെ നിര്‍ത്തി അഴിമതി നടത്തിയെന്നാണ് റൗഫിന്റെ ആരോപണം.

ഞാനും രാജീവും ചേര്‍ന്നാണ് ഇടപാടുകള്‍ നടത്തിയത്. ഗള്‍ഫില്‍ വച്ചാണ് കുഞ്ഞാലിക്കുട്ടി പണം കൈപ്പറ്റിയത്. കുഞ്ഞാലിക്കുട്ടിയുടെ രാജിയെത്തുടര്‍ന്ന് മന്ത്രിസഭയില്‍ എത്തിയ ഇബ്രാഹിംകുഞ്ഞും അഴിമതിപ്പണം കൈപ്പറ്റി. പണം കൈപ്പറ്റാന്‍ രാജീവിനൊപ്പം ഇവര്‍ ഗള്‍ഫില്‍ എത്തിയിരുന്നതായി തെളിവുണ്ട്. കുഞ്ഞാലിക്കുട്ടിയുടെയും ഇബ്രാഹിംകുഞ്ഞിന്റെയും പാസ്‌പോര്‍ട്ട് പരിശോധിച്ചാല്‍ ഇതു മനസ്സിലാകും- റൗഫ് പറഞ്ഞു.

ഇതേക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും റൗഫ് ആവശ്യപ്പെട്ടിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ സന്തതസഹചാരിയായ ഡ്യൂപ്ലിക്കേറ്റ് കുഞ്ഞാപ്പയെ ചോദ്യം ചെയ്യണം. ഡ്യൂപ്ലിക്കേറ്റ് കുഞ്ഞാപ്പയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ഇത് സംബന്ധിച്ച് തെളിവ് നല്‍കാന്‍ തയാറാണെന്നും റൗഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

English summary
Mr K.A. Rauf, the estranged brother-in-law of the industry minister, Mr P.K. Kunhalikutty, has sought a CBI probe into the latter’s role in the corrupt deals relating to the Kerala Minerals and Metals Limited.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X