ഇറാനെതിരേയുള്ള ആക്രമണം ആസന്നം: ഇസ്രായേല്‍

തീര്‍ച്ചയായിട്ടും ഇറാനെ പ്രകോപിപ്പിക്കുന്ന ഒന്നും ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. ആക്രമണം നടത്തണം എന്ന കാര്യത്തില്‍ മുന്‍വിധിയുമില്ല. പക്ഷേ, ഇതുവരെ ലഭിച്ച വിവരങ്ങളനുസരിച്ച് ഇറാന്‍ ആണവ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ ദിവസം രണ്ടു ടെലിവിഷനുകളിലായി നല്‍കിയ അഭിമുഖത്തില്‍ ഇറാനെതിരേ ആക്രമണം ഉടനെയുണ്ടാവുമെന്ന് പെരസ് ഭീഷണിമുഴക്കിയിരുന്നു. വിവിധ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഇറാന്‍ ആണവ ഇന്ധനം ഇപ്പോള്‍ സംസ്‌കരിച്ചുകൊണ്ടിരിക്കുന്നത് ആയുധനിര്‍മാണത്തിനാണ്. ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിന് ഇസ്രായേല്‍ കാബിനറ്റിന്റെ അനുമതി തേടിയിരുന്നു.
അതേ സമയം ആദ്യ ആക്രമണം ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്ന സൂചനകളും ശക്തമാണ്. അമേരിക്ക ആക്രമണം നടത്തുകയാണെങ്കില്‍ ബ്രിട്ടനൊപ്പം പിന്തുണ കൊടുക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുക. നാറ്റോ സേന പശ്ചിമേഷ്യയില്‍ ഇടപെടില്ലെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications