ഗ്രീസില്‍ ദേശീയ സര്‍ക്കാര്‍ അധികാരത്തിലേക്ക്

മുന്നണിയുടെ നേതാവിനെ പ്രഖ്യാപിച്ചാല്‍ രാജ്യത്തെ എല്ലാപാര്‍ട്ടികളെയും പുതിയ സര്‍ക്കാറിലേക്ക് ക്ഷണിക്കാനാണ് പ്രസിഡന്റിന്റെ നീക്കം.
ഇതുമായി ബന്ധപ്പെട്ട് പപെന്‍ഡ്രോയും പ്രതിപക്ഷനേതാവ് അന്റോണിസ് സമറാസും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ മധ്യസ്ഥനായതും പ്രസിഡന്റ് തന്നെയാണ്.
പസോക് പാര്‍ട്ടി നേതാവായ പപെന്‍ഡ്രോ ദേശീയ സര്‍ക്കാറിനു വേണ്ടി പ്രധാനമന്ത്രി രാജിവയ്ക്കുമെന്ന് അറിയിച്ചിരുന്നു. പക്ഷേ, പപെന്‍ഡ്രോ രാജിവച്ചതിനുശേഷം മാത്രമേ ദേശീയസര്‍ക്കാറിനെ പറ്റിയുള്ള ചര്‍ച്ചയ്ക്കു പോലും പ്രസക്തിയുള്ളൂവെന്ന നിലപാടാണ് പ്രതിപക്ഷ കക്ഷിയായ ന്യൂ ഡെമോക്രസി പാര്‍ട്ടിയ്ക്കുള്ളത്.
ഈ പശ്ചാത്തലത്തിലാണ് പപെന്‍ഡ്രോ പുതിയ സര്‍ക്കാറിലുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ ധനകാര്യമന്ത്രി ഇവാഞ്ചലോസ് വെനിസെലസോ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ ഡെപ്യൂട്ടി പ്രസിഡന്റ് ലുകാസ് പപെഡാമോസോ ദേശീയ സര്‍ക്കാറിനെ നയിക്കാനാണ് സാധ്യത.












Click it and Unblock the Notifications