ഇറാനെ ആക്രമിക്കരുത്: റഷ്യ

റഷ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇതിന്റെ പ്രത്യാഘാതം കണക്കുകൂട്ടാനാവുന്നതില്‍ അപ്പുറമായിരിക്കും-റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്രോവ് അഭിപ്രായപ്പെട്ടു.
ഇറാന്‍ പ്രശ്‌നപരിഹാരത്തിന് മിസൈല്‍ മാത്രമല്ല മാര്‍ഗ്ഗമല്ല. റഷ്യയടക്കമുള്ള ആറു ലോകശക്തികളുമായി ചര്‍ച്ച നടത്താന്‍ ഇറാനെ നിര്‍ബന്ധിച്ചുകൊണ്ടേയിരിക്കണം. കഴിഞ്ഞ ഡിസംബറിനുശേഷം ഇത്തരം ചര്‍ച്ചകളൊന്നും നടക്കുന്നില്ല.
ഇറാനെതിരേയുള്ള സൈനിക നീക്കം ആസന്നമാണെന്ന ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ പുറത്തുവരാനിരിക്കെയായിരുന്നു പെരസിന്റെ ഭീഷണി.
കൃത്രിമ തെളിവുകളിലൂടെ അമേരിക്കയും സഖ്യകക്ഷികളും രാജ്യത്തിനെതിരേ കരുനീക്കങ്ങള്‍ നടത്തുകയാണ്. ആണവ ഏജന്‍സി വെറും കളിപ്പാവ മാത്രമാണ്- ഇറാന്‍ വിദേശകാര്യമന്ത്രി അലി അക്ബര്‍ സലെഹി കുറ്റപ്പെടുത്തി.












Click it and Unblock the Notifications