കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വത്തിക്കാനില്‍ യുവതി തുണിയഴിച്ച് പ്രതിഷേധിച്ചു

  • By Lakshmi
Google Oneindia Malayalam News

Activist Before Stripping
വത്തിക്കാന്‍ സിറ്റി: വനിതാ വിമോചകപ്രവര്‍ത്തക വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് മുന്നില്‍ തുണിയഴിച്ചു പ്രതിഷേധിച്ചു. ഉക്രെയിന്‍ സ്വദേശിനിയായ യുവതിയാണ് വത്തിക്കാനില്‍ തുണിയഴിച്ചുകൊണ്ട് പ്രതിഷേധപ്രകടനം നടത്തിയത്.

ഇറുകിയ ജീന്‍സും നേര്‍ത്ത കറുത്ത മേല്‍വസ്ത്രവുമണിഞ്ഞാണ് യുവതി ബസിലിക്കയ്ക്ക് മുന്നില്‍ എത്തിയത്. സെക്യൂരിറ്റി ജീവനക്കാരെ വെല്ലുവിളിച്ചുകൊണ്ട് ഇവര്‍ ആഭാസകരമായ രീതികളില്‍ പോസ് ചെയ്തു. പിന്നീടാണ് മാര്‍പാപ്പ വിശ്വാസികള്‍ക്ക് അനുഗ്രഹം നല്‍കുന്ന ഭാഗത്തേയ്ക്ക് മാറി ഇവര്‍ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചഴിച്ചത്.

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുമായിട്ടാണ് ഇവര്‍ എത്തിയത്. വസ്ത്രമഴിച്ചുമാറ്റഇയ ഉടന്‍തന്നെ പൊലീസുകാര്‍ ഇവരെ പിടികൂടി പൊലീസിന്റെ പിടിയില്‍ നിന്നും കുതറിമാറാനും ബാക്കി വസ്ത്രങ്ങള്‍ അഴിയ്ക്കാനും ഇവര്‍ ശ്രമം നടത്തുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബലപ്രയോഗം നടത്തിയ ഇവരെ പൊലീസുകാര്‍ വലിച്ചിഴച്ചാണ് സ്ഥലത്തുനിന്നും മാറ്റിയത്. ഉക്രെയിനിലെ പ്രമുഖ സ്ത്രീവാദ പ്രസ്ഥാനമായ ഫിമെന്റെ പ്രതിനിധിയാണ് യുവതിയെന്ന് പൊലീസ് അറിയിച്ചു. വസ്ത്രമഴിച്ചും മറ്റുമുള്ള പ്രകോപനപരമായ രീതികളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയെന്നത് ഫിമെന്റെ പതിവുരീതിയാണ്.

ഉക്രയിനിലെ കെയ് വില്‍ 2008ലാണ് ഈ സംഘടന പിറന്നത്. സെക്‌സ് ടൂറിസവും അതിന് പിന്നാലെ സ്ത്രീകള്‍ കമ്പോളവല്‍ക്കരിയ്ക്കപ്പെടുന്നതിനെതിരെയാണ് ഇവര്‍ ആദ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയത്.

അടുത്തിടെ സ്ത്രീവിഷയങ്ങളില്‍ കുപ്രസിദ്ധി നേടിയ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയ്‌ക്കെതിരെ ഫിമെന്‍ അംഗങ്ങള്‍ നഗ്നരായി പ്രതിഷേധറാലി നടത്തിയിരുന്നു.

English summary
Womens rights activist strips in Vatican Vatican City: A young Ukrainian women rights activist sneaked past security and partially stripped in front the Vatican's Saint-Peter Basilica just after the Pope's Sunday Angelus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X