അമിത ആശങ്കയില്‍ ഇന്ത്യന്‍ വിപണി ഫ്ളാറ്റ്

സെന്‍സെക്‌സിലും നിഫ്റ്റിയിലും കാര്യമായ വര്‍ധനവുണ്ടായില്ലെങ്കിലും ചില ഓഹരികള്‍ പ്രത്യേകമായി പരിഗണിക്കുമ്പോള്‍ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം പാദഫല പുറത്തുവരാനുള്ളതിനാല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി വിലയില്‍ 33.30 പോയിന്റിന്റെ വര്‍ധനവാണുണ്ടായത്. ജെഎല്‍ ആര്‍ വില്‍പ്പന ടാറ്റാ മോട്ടോഴ്‌സിനെ ഒരു ശതമാനത്തോളം ഉയര്‍ത്തി. ഹിന്‍ഡാല്‍കോ, സ്‌റ്റെര്‍ലൈറ്റ് ഓഹരികളും നേട്ടമുണ്ടാക്കി.
ശതമാനം നോക്കുകയാണെങ്കില്‍ കഴിഞ്ഞ കുറെ ദിവസമായി നഷ്ടത്തിന്റെ കണക്കു മാത്രം പറയാനുള്ള ജെയിന്‍ ഇറിഗേഷന്‍ ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ഏകദേശം പത്തുശതമാനത്തോളം വളര്‍ച്ച നേടാന്‍ ഓഹരിക്കായി. അപ്പോളോ ഹോസ്പിറ്റല്‍, അപ്പോളോ ടയേഴ്‌സ്, ജെറ്റ് എയര്‍വെയ്‌സ്, കെയ്ന്‍ ഇന്ത്യ കമ്പനികള്‍ അഞ്ചു ശതമാനത്തിലധികം നേട്ടവുമായി തൊട്ടുപിറകിലെത്തി.
മദര്‍സണ്‍ സുമി സിസ്റ്റംസ്, ഗുജറാത്ത് ഗ്യാസ് കോ, അരബിന്ദോ ഫാര്‍മ, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യാബുള്‍ റിയല്‍ എസ്റ്റേറ്റ് എന്നീ കമ്പനികള്‍ക്ക് നല്ല ദിവസമായിരുന്നില്ല.












Click it and Unblock the Notifications