ഡ്രൈവ്സ്പാര്‍ക് ഡോട് കോം ഉടന്‍!

ടെസ്റ്റ് ഡ്രൈവുകള്‍, ആഴത്തിലുള്ള ഓട്ടോ വിശകലനങ്ങള്‍, മൗലികമായ കാഴ്ചപ്പാടുകള്‍, വാഹന വിലനിലവാരങ്ങള്‍, ഡീലര്‍മാരുടെ വിശദാംശങ്ങള്‍, ആക്സസറി വിവരങ്ങള്‍ തുടങ്ങി ഓട്ടോവിപണിയുടെ സമഗ്രമായ ചിത്രം ഇനി വായനക്കാരെ തേടിയെത്തും.
രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ പിന്‍പറ്റി വളര്‍ച്ച പ്രാപിക്കുന്ന ഓട്ടോ മേഖലയിലെ സംഭവവികാസങ്ങള്‍ നിരന്തരമായി വായനക്കാരിലെത്തിക്കുന്ന ഒരു ഇന്‍റര്‍നെറ്റ് വിവര വിനിമയ മേഖല പ്രാദേശികഭാഷകളില്‍ ഇന്നും വളരെ ചുരുക്കമാണ്. നിലവിലുള്ള സംരംഭങ്ങള്‍ പലതും സമഗ്രമായ നിരീക്ഷണങ്ങള്‍ക്ക് ഒരുമ്പടുന്നുമില്ല.
പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാവസായിക വിപ്ലവത്തിന്‍റെ ഉല്‍പന്നങ്ങളിലൊന്നായി വളര്‍ന്ന ഓട്ടോമൊബൈല്‍ മേഖല ഇന്ന് നൂറ്റാണ്ട് പിന്നിട്ട് പുതിയ വിതാനങ്ങള്‍ തേടുകയാണ്. പ്രസ്തുത കാലയളവിന്‍റെ പകുതിയോളം അധിനിവേശത്തിന്‍ കീഴിലും മറുപകുതി മൂന്നാംലേക ദൈന്യങ്ങളിലും കഴിഞ്ഞു കൂടിയ നമ്മുടെ നാട് കഴിഞ്ഞ രണ്ട് ദശകത്തോളമായി സാമ്പത്തിക മേഖലയില്‍ പുതിയ ആകാശങ്ങള്‍ തേടുകയാണ്.
ഇന്ന് ലോകത്തെമ്പാടുമുള്ള ഓട്ടോ ഭീമന്‍മാര്‍ ഇന്ത്യന്‍ വിപണിയുടെ പങ്ക് പറ്റാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു, ഇന്ത്യന്‍ കമ്പനികള്‍ മൗലികമായ സാഹസങ്ങള്‍ക്ക് മുതിരുന്നു; വിദേശ വിപണികളില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഇടം കണ്ടെത്താന്‍ ഉത്സാഹിക്കുന്നു. ഈ പുതിയ ഉണര്‍വിനെയാണ് ഞങ്ങള്‍ ഡ്രൈവ്സ്പാര്‍ക്കിലൂടെ പിന്തുടരാന്‍ ശ്രമിക്കുന്നത്. പുതിയ കാലത്തിന്‍റെ മുന്നോട്ടായുന്ന ചക്രങ്ങളെ തീപ്പിടിപ്പിക്കാന്‍ ഈ ഊര്‍ജ്ജസ്രോതസ്സിനെ ഞങ്ങള്‍ നിങ്ങളിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുന്നു.












Click it and Unblock the Notifications