• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ഡ്രൈവ്സ്പാര്‍ക് ‍ഡോട് കോം ഉടന്‍!

  • By Super

ലോകത്തിലെ ആദ്യത്തെ ബഹുഭാഷാ ഓട്ടോ വെബ്‍സൈറ്റ്, ഡ്രൈവ്സ്പാര്‍ക് ഡോട് കോം വായനക്കാരിലേക്കെത്താന്‍ ഇനി ചില മണിക്കൂറുകള്‍ മാത്രം. മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കന്നഡ, തെലുഗു എന്നീ ഭാഷകളിലായി ഓട്ടോ ഉലകത്തിന്‍റെ നേരിയ ചലനങ്ങള്‍ പോലും വായനക്കാരിലെത്തിക്കുക എന്നതാണ് പുതിയ വെബ്‍സൈറ്റിന്‍റെ ലക്ഷ്യം. ഓട്ടോമേഖലയിലെ ദൈനംദിന സംഭവവികാസങ്ങളും ഉല്‍പന്ന വിവരങ്ങളും അവലോകനങ്ങളും മറ്റുമായി ഇന്ത്യയുടെ വളരുന്ന ഓട്ടോമൊബൈല്‍ സ്വപ്നങ്ങളുടെ കാന്‍വാസിലേക്ക് ചില നിറങ്ങള്‍ ഞങ്ങളും ചേര്‍ക്കുന്നു.

ടെസ്റ്റ് ഡ്രൈവുകള്‍, ആഴത്തിലുള്ള ഓട്ടോ വിശകലനങ്ങള്‍, മൗലികമായ കാഴ്ചപ്പാടുകള്‍, വാഹന വിലനിലവാരങ്ങള്‍, ഡീലര്‍മാരുടെ വിശദാംശങ്ങള്‍, ആക്സസറി വിവരങ്ങള്‍ തുടങ്ങി ഓട്ടോവിപണിയുടെ സമഗ്രമായ ചിത്രം ഇനി വായനക്കാരെ തേടിയെത്തും.

രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ പിന്‍പറ്റി വളര്‍ച്ച പ്രാപിക്കുന്ന ഓട്ടോ മേഖലയിലെ സംഭവവികാസങ്ങള്‍ നിരന്തരമായി വായനക്കാരിലെത്തിക്കുന്ന ഒരു ഇന്‍റര്‍നെറ്റ് വിവര വിനിമയ മേഖല പ്രാദേശികഭാഷകളില്‍ ഇന്നും വളരെ ചുരുക്കമാണ്. നിലവിലുള്ള സംരംഭങ്ങള്‍ പലതും സമഗ്രമായ നിരീക്ഷണങ്ങള്‍ക്ക് ഒരുമ്പടുന്നുമില്ല.

പാശ്ചാത്യ രാജ്യങ്ങളില്‍ വ്യാവസായിക വിപ്ലവത്തിന്‍റെ ഉല്‍പന്നങ്ങളിലൊന്നായി വളര്‍ന്ന ഓട്ടോമൊബൈല്‍ മേഖല ഇന്ന് നൂറ്റാണ്ട് പിന്നിട്ട് പുതിയ വിതാനങ്ങള്‍ തേടുകയാണ്. പ്രസ്തുത കാലയളവിന്‍റെ പകുതിയോളം അധിനിവേശത്തിന്‍ കീഴിലും മറുപകുതി മൂന്നാംലേക ദൈന്യങ്ങളിലും കഴിഞ്ഞു കൂടിയ നമ്മുടെ നാട് കഴിഞ്ഞ രണ്ട് ദശകത്തോളമായി സാമ്പത്തിക മേഖലയില്‍ പുതിയ ആകാശങ്ങള്‍ തേടുകയാണ്.

ഇന്ന് ലോകത്തെമ്പാടുമുള്ള ഓട്ടോ ഭീമന്‍മാര്‍ ഇന്ത്യന്‍ വിപണിയുടെ പങ്ക് പറ്റാന്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു, ഇന്ത്യന്‍ കമ്പനികള്‍ മൗലികമായ സാഹസങ്ങള്‍ക്ക് മുതിരുന്നു; വിദേശ വിപണികളില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ഇടം കണ്ടെത്താന്‍ ഉത്സാഹിക്കുന്നു. ഈ പുതിയ ഉണര്‍വിനെയാണ് ഞങ്ങള്‍ ഡ്രൈവ്സ്പാര്‍ക്കിലൂടെ പിന്തുടരാന്‍ ശ്രമിക്കുന്നത്. പുതിയ കാലത്തിന്‍റെ മുന്നോട്ടായുന്ന ചക്രങ്ങളെ തീപ്പിടിപ്പിക്കാന്‍ ഈ ഊര്‍ജ്ജസ്രോതസ്സിനെ ഞങ്ങള്‍ നിങ്ങളിലേക്ക് ട്രാന്‍സ്മിറ്റ് ചെയ്യുന്നു.

English summary
The first multilingual automobile in the globe, drivespark.com is going to be launched
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more