Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയ്ക്ക് വാജ്യവാറ്റുകാരുമായി ബന്ധം?

LK Advani
അഹമ്മദാബാദ്: ബിജെപിയുടെ മുതിര്‍ന്നനേതാവ് എല്‍കെ അദ്വാനിയ്ക്ക് വ്യാജവാറ്റുകാരുമായി അവിശുദ്ധബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്.

ജനചേതനയാത്രയ്ക്കിടെ ബിജെപി നേതാവ് എല്‍ കെ അദ്വാനി വ്യാജവാറ്റുകാരനൊപ്പം വേദിപങ്കിട്ടെന്നും മറ്റൊരു വ്യാജവാറ്റുകാരന്റെ ഹോട്ടലില്‍ അദ്വാനി താമസിച്ചിട്ടുണ്ടെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.

ഭാവി പ്രധാനമന്ത്രിയാകാന്‍ കാത്തിരിക്കുന്ന അദ്വാനി ജനചേതനയാത്രയ്ക്കിടെ ദാമനില്‍ സുരേഷ് പട്ടേല്‍ എന്ന വ്യാജവാറ്റുകാരനുമായി വേദി പങ്കിട്ടുവെന്നും മറ്റൊരു വ്യാജവാറ്റുകാരനായ ഹര്‍ഷദ് ഭണ്ഡാരിയുടെ ഭാര്യയുടെ പേരിലുള്ള 'സീ റോക്ക്' എന്ന ഹോട്ടലില്‍ താമസിച്ചുവെന്നും ഗുജറാത്ത് പി.സി.സി അദ്ധ്യക്ഷന്‍ അര്‍ജ്ജുന്‍ മൊദ്വാദിയയാണ് ആരാേപിച്ചിരിക്കുന്നത്. ആരോപിച്ചു.

സുരേഷ് പട്ടേലിനെതിരേ 28 കേസുകള്‍ നിലവിലുണ്ടെന്നും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന് മൂന്ന് വട്ടം സുരേഷ് പട്ടേല്‍ അറസ്റ്റിലായിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ജനചേതനയാത്രയില്‍ വ്യാജവാറ്റുകാരനുമായി വേദി പങ്കിട്ടുകൊണ്ട് എന്തുസന്ദേശമാണ് അദ്വാനി നല്‍കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. അദ്വാനി താമസിച്ച ഹോട്ടലിന്റെ ഉടമ ഹര്‍ഷദ് ഭണ്ഡാരിയുടെ പേരിലും അനവധി കേസുകളുണ്ടെന്നും ഇവര്‍ പറയുന്നു.

അതേസമയം ആരോപണങ്ങള്‍ വ്യാജമാണെന്നും അവയോട് പ്രതികരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നുമാണ് ബിജെപി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+