പ്രണയം: മകളെ കൊന്ന് ടോയ്‌ലറ്റില്‍ ഒളിപ്പിച്ചു
ജയ്പൂര്‍: മകളുടെ പ്രണയബന്ധത്തില്‍ കുപിതനായ പിതാവ് അവളെ കൊന്ന് മൃതദേഹം സര്‍ക്കാര്‍ സ്‌കൂളിന്റെ കക്കൂസില്‍ ഒളിപ്പിച്ചു. രാജസ്ഥാനിലെ ധോര്‍പൂരിലാണ് സംഭവം നടന്നത്. സ്‌കൂള്‍ വൃത്തിയാക്കുന്ന ജോലിക്കാരാണ് സുഹാന്‍ കുമാരിയുടെ മൃതദേഹം കണ്ടെത്തിയത്.
സുഹാന്‍ കുമാരിയെ കൊന്ന് ഒളിപ്പിച്ചശേഷം പിതാവ് കാമുകന്‍ മകളെ കൊലപ്പെടുത്തിയെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഇയാള്‍ നിരപരാധിയാണെന്ന് മനസ്സിലായി.
തുടര്‍ന്ന് സംശയം തോന്നി പിതാവിനെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തായത്. സഹോദരനും കൊലപാതകത്തില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസ് രണ്ടുപേരെയും അറസ്റ്റുചെയ്തു. മകള്‍ക്ക്് ഒരു യുവാവുമായി പ്രണയമുണ്ടെന്ന് മനസ്സിലായതിനാലാണ് കൊലനടത്തിയതെന്ന് പിതാവ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications