Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോള്‍ വില വര്‍ധന മമതയും കാലുമാറി

Mamata
ന്യൂഡല്‍ഹി: പെട്രോള്‍ വിലവര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ പ്രസ്താവന വെറും രാഷ്ട്രീയനാടകം. ബംഗാളിനുവേണ്ടി സമഗ്ര വികസന പാക്കേജ് നേടാനുള്ള രാഷ്ട്രീയം തന്ത്രം മാത്രമായിരുന്നു ഇതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കോണ്‍ഗ്രസിനുള്ള പിന്തുണ തുടരുമെന്ന് യുപിഎയിലെ സഖ്യകക്ഷികളായ എന്‍സിപിയും ഡിഎംകെയും പ്രഖ്യാപിച്ചതാണ് തൃണമൂലിന്റെ ഭീഷണി നിഷ്പ്രഭമാക്കിയത്. മറ്റുള്ളവര്‍ പിന്തുണ ഉറപ്പാക്കിയതോടെ തൃണമൂലിന്റെ ഭീഷണിക്ക് പ്രസക്തിയില്ലാതായി. ഇതോടെ കളം മാറ്റി ചവിട്ടിയ മമത യുപിഎയുടെ ഐക്യത്തിനുവേണ്ടി സംസാരിക്കാന്‍ തുടങ്ങി.

നേരിട്ട് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണുമെന്ന പ്രസ്താവനയില്‍ നിന്നും മമത പിറകോട്ട് പോയി. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരുടെ ഒരു സംഘം മാത്രമാണ് മന്‍മോഹന്‍സിങിനെ കാണുന്നത്. പക്ഷേ, ഈ സംഘത്തിന്റെയും പ്രധാനലക്ഷ്യം പശ്ചിമബംഗാള്‍ പാക്കേജാണെന്നാണ് അണിയറ സംസാരം.

അതേ സമയം പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+