അന്താരാഷ്ട്ര മിസ് കോളുകളെ സൂക്ഷിയ്ക്കൂ

തിരിച്ചു വിളിച്ച വിദ്യാര്‍ഥിയെ 25 ലക്ഷത്തിന്റെ ലോട്ടറിയടിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി. സ്വന്തം വിവരങ്ങളെല്ലാം വെളിപ്പെടുത്തിയ ഉടനെ കോള്‍ വിച്ഛേദിക്കപ്പെട്ടു. അപ്പോള്‍ മാത്രമാണ് വിദ്യാര്‍ഥിയ്ക്ക് താന്‍ കബളിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്.
ഇതുപോലെ നിരവധി പരാതികളാണ് ടെലികോം നിയന്ത്രണ അതോറിറ്റി(ട്രായ്)യ്ക്ക് ലഭിച്ചത്. ഇങ്ങോട്ട് മിസ് കോള്‍ വന്നതു കണ്ട് തിരിച്ച് ഒരു മിസ് കോള്‍ ന്ല്‍കിയാലും വിവരമറിയും. ഇത്തരത്തില്‍ മിസ് കോള്‍ നല്‍കിയവരുടെയെല്ലാം പണം നഷ്ടപ്പെട്ടു.
അടുത്തിടെ ഇതു സംബന്ധിച്ച് സേവനദാതാക്കള്‍ക്ക് ട്രായ് നോട്ടീസയച്ചിരുന്നു. ഇത്തരം കോളുകളെ കുറിച്ച് ഉപഭോക്താക്കളെ അറിയിക്കണമെന്നും അവരുടെ താത്പര്യം സംരക്ഷിയ്ക്കണമെന്നുമായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്.












Click it and Unblock the Notifications