യെഡിയൂരപ്പയ്ക്ക് ജാമ്യം

ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 15 നാണ് യെഡിയൂരപ്പയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജയിലില്‍ അടച്ച അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് 16ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ആസ്പത്രിയില്‍ നിന്ന് വിട്ടയച്ചു. എന്നാല്‍ അന്ന് വൈകീട്ടുതന്നെ വീണ്ടും യെഡിയൂരപ്പയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ആകെ അഞ്ച് കേസുകളാണ് യെദ്യൂരപ്പയ്ക്ക് എതിരെയുള്ളത്. എന്നാല്‍ രണ്ടു കേസുകളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതില്‍ ആദ്യത്തെ കേസില്‍ കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു. സോപാധിക ജാമ്യമാണ് കോടതി അനുവദിച്ചത്.












Click it and Unblock the Notifications