പിള്ള ആശുപത്രി വിട്ടു

രണ്ടുദിവസം കൂടുമ്പോള്‍ ആശുപത്രിയില്‍ പോകേണ്ടതുകൊണ്ടാണ് കൊട്ടാരക്കരയിലേക്ക് പോകാത്തതെന്നാണ് വിശദീകരണം. ഒരു വര്‍ഷം ശിക്ഷിക്കപ്പെട്ട പിള്ള 91 ദിവസം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്.
75 ദിവസം പരോള്‍ ലഭിച്ച പിള്ളയ്ക്ക് ഗുരുതരമായ രോഗങ്ങളുണ്ടെന്നും ആരോഗ്യസ്ഥിതി മോശമായെന്നു കാണിച്ച് പിന്നീട് പഞ്ചനക്ഷത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജയിലില്‍ നിന്ന് പുറത്തുവിട്ട് ദിവസങ്ങള്‍ക്കകം പിള്ള ആശുപത്രി വിടുകയും ചെയ്തിരിക്കുകയാണ്. പിള്ളയെ മോചിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിയ്ക്കുന്നുണ്ട്.












Click it and Unblock the Notifications