കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജേക്കബ് അനുസ്മരണയോഗം; പൊലീസ് കേസെടുത്തു

  • By Lakshmi
Google Oneindia Malayalam News

പിറവം: പിറവത്ത് നടന്ന ടിഎം ജേക്കബ് അനുശോചനയോഗത്തിനെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗം കോടതി വിധി ലംഘിച്ച് പാതയോരത്താണ് നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് യോഗത്തിന്റെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

ആദ്യം വലിയപളളി കുരിശിന്റെ മുന്നില്‍ പളളിക്കവലയിലായിരുന്നു യോഗവേദി ഒരുക്കിയിരുന്നത്. മുഖ്യമന്ത്രി യോഗം നടക്കുന്ന വേദിയെക്കുറിച്ച് ആരാഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം തൊട്ടടുത്തുളള ഷോപ്പിങ്ങ് കോംപ്ലക്‌സിന്റെ മുകളിലേയ്ക്ക് വേദി മാറ്റി. മുഖ്യമന്ത്രി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, ജോസ് കെ. മാണി എം.പി. തുടങ്ങിയവര്‍ ഇവിടെനിന്നാണ് പ്രസംഗിച്ചത്.

എന്നാല്‍ മുഖ്യമന്ത്രി എത്തുന്നതിനു മുമ്പ് പള്ളിക്കവലയില്‍ ഡിസിസി.സെക്രട്ടറി എന്‍.പി പൗലോസിന്റെ അധ്യക്ഷതയില്‍ യോഗം ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയും മറ്റുനേതാക്കളും മടങ്ങിയശേഷം പഴയവേദിയില്‍ യോഗം തുടരുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പിറവം പോലീസ് കേസെടുത്തത്.

യോഗത്തിനായി പന്തലിട്ടതോടെ ഈ റോഡിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയായിരുന്നു. നേരത്തേ കണ്ണൂരില്‍ പൊതുവഴി അടച്ചിട്ട് സിപിഎം നടത്തിയ ഉപരോധത്തിനെതിരെയും പൊലീസ് കേസെടുത്തിരുന്നു.

English summary
Police filed a case against the organizers of TM Jacob homage meeting which was held at road side in Piravom, violating court verdict,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X