അനൂപിനെ ഉടന്‍ മന്ത്രിയാക്കണം: ജോണി നെല്ലൂര്‍

എന്നാല്‍ ഇക്കാര്യത്തില്‍ കടുംപിടുത്തം കാണിക്കില്ലെന്നും മുന്നണിയോഗത്തിന്റെ തീരുമാനമെന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം ഉടന്‍ ലഭിക്കുന്നത് തിരഞ്ഞെടുപ്പില്‍ ഗുണകരമായിരിക്കുമെന്നതിനാലാണ് അതിനായി ആവശ്യമുന്നയിക്കാന്‍ തീരുമാനിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
പിറവം ഉപതിരഞ്ഞെടുപ്പില്‍ അനൂപ് ജേക്കബിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള പാര്‍ട്ടിനേതൃയോഗത്തിന്റെ തീരുമാനം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റിയോഗം ഐകകണേ്ഠ്യന അംഗീകരിച്ചതായും യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടു തിങ്കളാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പറഞ്ഞു.
ലയനവും ഐക്യവും ഇപ്പോള്‍ അജണ്ടയിലില്ല. പിറവത്തെ വിജയമാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ അജണ്ടയും ലക്ഷ്യവും. നവംബര്‍ 20ന് കോട്ടയം റെഡ്‌ക്രോസ് ഹാളില്‍ ടി.എം.ജേക്കബ്അനുസ്മരണ സമ്മേളനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
പിറവം മണ്ഡലത്തിലെ പ്രധാനസ്ഥലത്ത് ടിഎം ജേക്കബിന്റെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങാനും വര്‍ക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചതായി ജോണി നെല്ലൂര്‍ പറഞ്ഞു.












Click it and Unblock the Notifications