എംഎല്‍എമാരും പൊലീസും 10ന് ഏറ്റുമുട്ടും
തൃശൂര്‍: തൃശൂരില്‍ നടക്കുന്ന സംസ്ഥാന പോലീസ് മീറ്റിനോടനുബന്ധിച്ച് എംഎല്‍എമാരും പൊലീസും കളത്തില്‍ ഏറ്റുമുട്ടും. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ പത്താംതീയതി വൈകീട്ട് നാലരയ്ക്ക് നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തിലാണ് ജനപ്രതിനിധികളും പൊലീസും ഏറ്റുമുട്ടുന്നത്.
ജനപ്രതിനിധികളുടെ ടീമായ തൃശൂര്‍ ഫൈറ്റേഴ്‌സ് ടി.എന്‍. പ്രതാപന്‍ എംഎല്‍എയുടെ നേതൃത്വത്തിലും തൃശൂര്‍ പോലീസ് ടീം കമ്മീഷണര്‍ പി. വിജയന്റെ നേതൃത്വത്തിലുമാണ് കളത്തിലിറങ്ങുന്നത്. എംഎല്‍എമാരായ ബാബു എം. പാലിശേരി, എം.പി. വിന്‍സെന്റ്, വി.എസ്. സുനില്‍കുമാര്‍, കെ. വി. അബ്ദുള്‍ഖാദര്‍ തുടങ്ങിയവര്‍ ഫൈറ്റേഴ്‌സിനായി ജേഴ്‌സിയണിയും. റൂറല്‍ എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റ കമ്മീഷണര്‍ക്കൊപ്പം കളിക്കാനിറങ്ങും.
മന്ത്രി സിഎന്‍ ബാ ലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധി ടീമിന്റെ മാനേജര്‍ മേയര്‍ ഐ.പി. പോളും, പോലീസ് ടീം മാനേജര്‍ തൃ ശൂര്‍ റേഞ്ച് ഐജി ബി. സന്ധ്യയുമാണ്. ജനപ്രതിനിധികളുടെ ടീമില്‍ ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍ക്കും പങ്കെടുക്കാം.












Click it and Unblock the Notifications