ഗണേഷിനെതിരെ വിഎസ് മാനനഷ്ടക്കേസ് നല്‍കും

പത്തനാപുരത്ത് നടത്തിയ പ്രസംഗത്തിലെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുടെ പേരില്‍ ഗണേഷ് കുമാറിന് വക്കീല്‍ നോട്ടീസ് അയയ്ക്കുമെന്ന് വിഎസ് വ്യക്തമാക്കി.
പത്തനാപുരത്ത് നടത്തിയ പ്രസംഗത്തില്‍ വിഎസ് കാമഭ്രാന്തനാണെന്നും ഞരമ്പ് രോഗത്തിന് അടിമയാണെന്നും പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ നിയമസഭയിലും പുറത്തും വന്‍ പ്രതിഷേധമാണ് ഇടതുപക്ഷം നടത്തിയത്.
തുടര്‍ന്ന് പ്രശ്‌നത്തില്‍ ഗണേഷ് കുമാര്‍ മാപ്പു പറഞ്ഞിരുന്നു. ഗണേഷിനെ നിയമസഭയില്‍ നിന്നും പുറത്താക്കാനാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സഭയ്ക്ക് പുറത്തുനടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഇത്രയും കടുത്ത നടപടിവേണ്ടെന്നാണ് യുഡിഎഫ് നിലപാടെടുത്തത്. ഇതോടെ ഗണേഷിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ വിഎസ് തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications