പ്രണയനൈരാശ്യം:യുവാവ് കടലില്‍ ചാടി

ബൈക്കുമായി കടല്‍പ്പാലത്തില്‍ ഇരിക്കുകയായിരുന്ന യുവാവ് പെട്ടന്ന് ബൈക്ക് സ്റ്റാര്‍ട്ടാക്കി കടലിലേയ്ക്ക് ഓടിച്ചു പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തിയപ്പോള്‍ ഇയാള്‍ പുറം കടലിലേയ്ക്ക് നീന്തി. തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ ഇയാളെ രക്ഷപെടുത്തുകയായിരുന്നു.
ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുമായി അടുപ്പത്തിലായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവര്‍ പുല്ലൂരാംപാറയില്‍ ഒരുമിച്ചു കഴിയുകയായിരുന്നു.
ഇക്കാര്യമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ ഇരുവരേയും തലശ്ശേരിയിലേയ്ക്ക് കൂട്ടിക്കൊണ്ടു വന്നു. തുടര്‍ന്ന് ഇവര്‍ യുവതിയെ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഇതില്‍ മനം നൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ബന്ധുക്കള്‍ എത്താത്തതിനാല്‍ ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കഴിയുകയാണ്.












Click it and Unblock the Notifications