കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസിനെ മറന്നേക്കൂ, ഇനി ഇറ്റലി

Google Oneindia Malayalam News

Italy
റോം: ഗ്രീസിലെ സാമ്പത്തികപ്രതിസന്ധിയെ കുറിച്ച് ഇനി മറക്കാം. കാരണം യൂറോപ്പിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇറ്റലി മറ്റൊരു 'ഗ്രീസാ'യി മാറികഴിഞ്ഞുവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

ലോകത്തിലെ എട്ടാമത്തെ വികസിതരാജ്യമായ ഇറ്റലി 17 രാജ്യങ്ങളടങ്ങുന്ന യൂറോ സോണില്‍ പുതിയ പ്രതിസന്ധിയായി മാറുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് രണ്ടു വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ഇപ്പോള്‍ രാജ്യത്തിന്റെ പൊതു കടം മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 120 ശതമാനമായി ഉയര്‍ന്നതാണ് പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനം. തീര്‍ച്ചയായും ഗ്രീസ് പ്രതിസന്ധി പോലുള്ള കുട്ടിക്കളിയാവില്ല ഇതെന്ന് ഉറപ്പാണ്.

ഇറ്റലിയുടെ വായ്പാചെലവില്‍ കുത്തനെയുണ്ടായ വര്‍ധനവാണ് വിഷയം വീണ്ടും സജീവമാക്കിയത്. അതിനിടെ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്‌കോണിയുടെ രാജി ആവശ്യപ്പെട്ട് ഇറ്റലിയില്‍ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. പ്രതിപക്ഷകക്ഷിയായ ഡെമോക്രാറ്റിക്കുകള്‍ക്കൊപ്പം ബര്‍ലുസ്‌കോണി വിമതരും ചേര്‍ന്നതോടെ ഇറ്റലി പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്കാണ് വേദിയാവുകയാണ്.

ഭീഷണികൊണ്ടൊന്നും രാജിവെച്ചുപോവുന്ന പ്രശ്‌നമില്ലെന്നാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ നിലപാട്. അതിനിടെ തന്റെ ഫേസ്ബുക്ക് പേജില്‍ രാജിവയ്ക്കുമെന്ന രീതിയില്‍ ബെര്‍ലുസ്‌കോണിയുടെ പോസ്റ്റ് പുറത്തുവന്നത് വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്.

English summary
Italy’s cost to borrow money rose to a record high Monday, edging close to the level experts say is unsustainable. Like Greece, Italy is struggling with high debt and a lack of growth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X