കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ പ്ലസ് പേജുകള്‍ റെഡി

Google Oneindia Malayalam News

Googleplus
നല്ല കാര്യങ്ങള്‍ അനുകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് ഗൂഗിളിന്റെ പോളിസി. ഫേസ്ബുക്കിലെ സൂപ്പര്‍ഹിറ്റായ പേജിനെ ഗൂഗിള്‍ പ്ലസിനുവേണ്ടി അതുപോലെ അടിച്ചുമാറ്റിയാണ് ഇത്തവണ ഗൂഗിളിന്റെ വരവ്. പേജുകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ ബിസിനസ്സുകാരും ബ്രാന്‍ഡുകളും പ്ലസിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.

ഇതുവരെ സര്‍ക്കിളുകള്‍ വിപുലീകരിക്കുന്നതിനുള്ള പിന്തുണയാണ് പ്ലസ് നല്‍കിയിരുന്നത്. പക്ഷേ, സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ എല്ലാ ഗുണങ്ങളും ലഭിക്കണമെങ്കില്‍ പേജുകള്‍ ഒരു അത്യാവശ്യഘടകമാണെന്ന തിരിച്ചറിവാണ് പേജുകള്‍ക്കു പിറകിലെന്ന് ഗൂഗിള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഫേസ് ബുക്ക് പേജിനേക്കാള്‍ എന്തു വ്യത്യാസമാണ് ഗൂഗിള്‍ പ്ലസ് പേജിനുണ്ടാവുക? ഏറ്റവും വലിയ പ്രത്യേക സെര്‍ച്ച് എന്‍ജിന്‍ അവസരം തന്നെയാണ്. ഗൂഗിളിന്റെ ഭാഗമായതുകൊണ്ടു തന്നെ ഒരു ഫേസ് ബുക്ക് പേജിനേക്കാളും വേഗത്തില്‍ ഗൂഗിള്‍ പേജുകള്‍ ലിസ്റ്റ് ചെയ്യപ്പെടും.

പേജുകളെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ഫേസ്ബുക്കിനേക്കാള്‍ എളുപ്പമാണ്. കൂടാതെ അനാലിറ്റിക്‌സ് ഡാറ്റകള്‍ ഉപയോഗിച്ച് മാര്‍ക്കറ്റിങ് കൂടുതല്‍ മികച്ചതാക്കാനും സാധിക്കും. ഫേസ്ബുക്ക് പേജിനുള്ള പോരായ്മകള്‍ തിരിച്ചറിഞ്ഞതിനുശേഷമാണ് ഗൂഗിള്‍ പ്ലസ് തയ്യാറാക്കിയതെന്ന മെച്ചവുമുണ്ട്.

English summary
Google has finally unveiled brand pages for Google+, allowing businesses and brands to join Google’s social network.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X