കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാക്‌സന്റെ മരണം: ഡോക്ടര്‍ കുറ്റക്കാരന്‍

  • By Ajith Babu
Google Oneindia Malayalam News

ലോസാഞ്ചല്‍സ്: പോപ്പ് ഇതിഹാസ ഗായകന്‍ മൈക്കല്‍ ജാക്‌സന്റെ മരണത്തില്‍ അദ്ദേഹത്തിന്റെ ഡോക്ടര്‍ കോണ്‍റാസ് മുറെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് മുറെ കുറ്റക്കാരനെന്ന് കോടതി വ്യക്തമാക്കി.

ഉറക്കം ലഭിക്കാന്‍ ജാക്‌സന്‍ ഉപയോഗിച്ചിരുന്ന ലഹരിമരുന്നായ പ്രോപ്പഫോള്‍ നല്‍കിയ മുറെ അതിനുശേഷം അദ്ദേഹത്തെ ശ്രദ്ധിച്ചില്ലെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും കോടതി നിരീക്ഷിച്ചു. മുറെയെ 29 വരെ കോടതി റാമാന്റ് ചെയ്തു. അന്ന് ശിക്ഷപ്രഖ്യാപിക്കും.

ശസ്ത്രക്രിയാ വേളയില്‍ അനസ്തീസിയക്ക് നല്‍കുന്ന പ്രോപ്പഫോള്‍ നിയന്ത്രണമില്ലാത്ത അളവില്‍ കൊടുത്തതാണ് മരണകാരണമെന്ന് ജാക്‌സന്റെ പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ആറാഴ്ച നീണ്ട വിചാരണയ്ക്കു ശേഷമാണ് മുറെ കുറ്റക്കാരനാണെന്നു കോടതി പ്രസ്താവിച്ചത്. കോടതിയുടെ കണ്ടെത്തലില്‍ ആശ്വാസമുണ്ടെന്ന് ജാക്‌സന്റെ അമ്മ കാതറീന്‍ ജാക്‌സന്‍ പറഞ്ഞു. കോടതിയ്ക്ക് പുറത്ത് തടിച്ചുകൂടി നിന്ന ജാക്‌സന്റെ ആരാധകര്‍ കോടതിയുടെ കണ്ടെത്തലില്‍ സന്തോഷം പ്രകടിപ്പിച്ചു.

ആഗോള പര്യടനത്തിലൂടെ വന്‍ തിരിച്ചുവരവിനുള്ള തയാറെടുപ്പ് നടത്തുന്നതിനിടെ ജാക്‌സന് ഉറങ്ങുന്നതിന് വേണ്ടി ശസ്ത്രക്രിയാ വേളയില്‍ അനസ്തീഷ്യയ്ക്കു നല്‍കുന്ന മാരക ലഹരിമരുന്നായ പ്രോപ്പഫോള്‍ നിയന്ത്രണമില്ലാത്ത അളവില്‍ നല്‍കിയെന്നാണ് മുറെക്കെതിരെയുള്ള കുറ്റം. 2009 ജൂണ്‍ 25നാണ് മൈക്കല്‍ ജാക്‌സന്‍ മരിച്ചത്.

English summary
Michael Jackson's personal doctor was found guilty yesterday of involuntary manslaughter in the singer's death following a six-week trial that captivated Jackson fans around the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X