Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്യഗ്രഹജീവികളുമായി ഇടപാടില്ല: വൈറ്റ് ഹൗസ്

ET from the 1982 Steven Spielberg film 'E.T. The Extraterrestrial' from Universal Pictures.
വാഷിങ്ടണ്‍: അന്യഗ്രഹ ജീവികളുമായി യാതൊരു ആശയവിനിമയവും നടക്കുന്നില്ലെന്ന് അമേരിക്കന്‍ സര്‍ക്കാര്‍. അന്യഗ്രഹ ജീവികള്‍(ഏലിയന്‍സ്) ഭൂമിയുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. എന്നാല്‍ ആ വഴിയുള്ള ഗവേഷണങ്ങള്‍ നടക്കുന്നില്ലെന്ന് ഇത് കൊണ്ട് അര്‍ത്ഥമാക്കേണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഭൂമിയ്ക്ക് പുറത്ത് ജീവനുണ്ടോയെന്നത് സംബന്ധിച്ച് യുഎസ് സര്‍ക്കാരിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. മനുഷ്യരുമായി അന്യഗ്രഹ ജീവികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്തുണ്ടോയെന്നും വ്യക്തമല്ലെന്ന് 'വൈറ്റ് ഹൗസ് ഓഫീസ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി'യുടെ വെബ്‌സൈറ്റിലൂടെ ഫില്‍ ലാര്‍സന്‍ പറയുന്നു.

ഭൗമേതര ജീവനക്കെുറിച്ച് തെളിവൊന്നും ലഭിച്ചിട്ടില്ലെങ്കിലും അത് ഇല്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി കൂടുതല്‍ നിരീഷണങ്ങളും പരീക്ഷണങ്ങളും നടത്തേണ്ടിയിരിക്കുന്നു.

വീ ദ പീപ്പിള്‍ എന്ന പേരില്‍ വൈറ്റ് ഹൗസിന് ലഭിച്ച ഹര്‍ജിയ്ക്ക് മറുപടിയിലാണ് ലാര്‍സന്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിയ്ക്കുന്നത്. 5000 ഒപ്പോടു കൂടിയ ഏതൊരു ഹര്‍ജിയ്ക്കും 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്നതാണ് വൈറ്റ് ഹൗസിന്റെ നയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+