മെക്‌സിക്കന്‍ ജയിലില്‍ നിന്ന് വേശ്യകളെ പിടികൂടി

കഴിഞ്ഞ ദിവസം ജയിലില്‍ മിന്നല്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ ജയിലില്‍ നിന്ന് 100 പ്ലാസ്മ ടെലിവിഷനുകളും രണ്ടു ചാക്ക് മരിജുവാന എന്ന മയക്കുമരുന്നുമാണ് കണ്‌ടെടുത്തത്. കൂടാതെ തടവുപുള്ളികള്‍ക്കായി ജയിലിനുള്ളില്‍ കഴിയുന്ന 19 ലൈംഗികതൊഴിലാളികളെയും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുത്തു. തടവുകാരുടെ പ്രധാനവിനോദമായ കോഴിപ്പോരിന് വേണ്ടി സൂക്ഷിച്ചിരുന്ന നൂറോളം കോഴികളും ജയില്‍വളപ്പിലുണ്ടായിരുന്നു.
പുരുഷന്‍മാരുടെ സെല്ലില്‍ നിന്നു ആറു സ്ത്രീ തടവുകാരെയും കസ്റ്റഡിയില്‍ എടുത്തു. ഇതിന് പുറമെ തടവുകാര്‍ ഓമനിച്ച് വളര്‍ത്തിയ രണ്ട് മയിലുകളെയും പരിശോധനയില്‍ കണ്ടെത്തി.
ലോകത്തിലെ ഏറ്റവും കുപ്രസിദ്ധ തടവറകളായ മെക്‌സിക്കന്‍ ജയിലുകളില്‍ നിന്നു ആഢംബര വസ്തുക്കള്‍ കണ്‌ടെടുക്കുന്നതു ഇതാദ്യമായല്ല. തടവുകാര്‍ ബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന ജയിലുകളില്‍ കലാപവും അഴിമതിയും സര്‍വസാധാരണമാണ്. ജൂലൈയില്‍ സനോര ജയിലില്‍ നിന്നു എസി, ഡിവിഡി പ്ലയര്‍, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങള്‍ പിടികൂടിയിരുന്നു. അക്കാപല്‍കോ ജയിലിലെ തടവുകാര്‍ക്കു കോഴിപ്പോരാണെങ്കില്‍ സനോരയിലെ പുള്ളികള്‍ക്കു ലോട്ടറിയായിരുന്നു ഇഷ്ടവിനോദം.
ജയിലിനുള്ളില്‍ തടവുകാര്‍ തന്നെ പ്രത്യേക നിയമവ്യവസ്ഥയും ശിക്ഷയും പിഴയുമെല്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് നിയന്ത്രിയ്ക്കാന്‍ ജയില്‍ അധികൃതര്‍ക്ക് തീരെ സാധിയ്ക്കാറുമില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അക്കാപല്‍കോ ജയിലിലെ ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥലംമാറ്റാനും ജയിലിന്റെ സുരക്ഷ വര്‍ധിപ്പിക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications