കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1മാസം പ്രായമുള്ള കുഞ്ഞിന് ശംബളം!

  • By Lakshmi
Google Oneindia Malayalam News

അബുജ: ഏഷ്യന്‍ രാജ്യങ്ങളില്‍പലതും അഴിമതിയ്ക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചവയാണ്. ഇന്ത്യയിലും മറ്റും അഴിമതിയ്‌ക്കെതിരെ നടക്കുന്ന ജനമുന്നേറ്റങ്ങള്‍ വലിയ വാര്‍ത്തയാകുന്നതും ഇതുകൊണ്ടുതന്നെയാണ്.

നൈജീരിയ പോലുള്ള രാജ്യങ്ങളില്‍ ചിന്തിക്കാന്‍ പോലും കഴിയാത്ത രീതിയിലാണ് അഴിമതിയുടെ കടന്നുകയറ്റം. പിഞ്ചുകുട്ടികളുടെ പേരില്‍പ്പോലും പണം അടിച്ചുമാറ്റാന്‍ വഴിയുണ്ടാക്കുകയാണ് ഇവിടത്തുകാര്‍.

വെറും ഒരുമാസം മാത്രമായ കുഞ്ഞിന്റെ പേരിലുള്ള ഒരു തട്ടിപ്പ് വലിയ വാര്‍ത്തയായിരിക്കുകയാണിപ്പോള്‍.
ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ശമ്പളം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിരിക്കുകയാണ്.

സര്‍ക്കാരിന്റെ പ്രാദേശിക കൗണ്‍സില്‍ കുഞ്ഞിന് ശമ്പളം നല്‍കിയതിന്റെ വൗച്ചര്‍ ആണ് കണ്ടെത്തിയത്. നൈജീരിയയില്‍ 'വ്യാജ' ഉദ്യോഗസ്ഥര്‍ ഒട്ടേറെയുണ്ട്. ഇവരെ കൈയോടെ പിടിക്കാന്‍ നടത്തിയ തെരച്ചിലില്‍ ആണ് പിഞ്ചു കുഞ്ഞിന്റെ പേരില്‍ നടന്ന വെട്ടിപ്പ് പുറത്തുവന്നത്.

കുഞ്ഞ് ഡിപ്ലോമ നേടിയിട്ടുണ്ടെന്നും രേഖകളിലുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് ഇതുപോലെ ശംബളപട്ടികയില്‍ കയറിക്കൂടിയിരുന്നു.

English summary
A one-month old baby, said to hold a diploma, was on the Nigerian government payroll, officials have discovered, exposing the levels to which corruption runs in Africa's most populous country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X