ഇന്ത്യന്‍ ബാങ്കുകളെ തരംതാഴ്ത്തി, വിപണി ഇടിഞ്ഞു

അടുത്ത 12 മുതല്‍ 18 മാസത്തേക്ക് ഇന്ത്യന്‍ ബാങ്കുകള്‍ നെഗറ്റീവ് ടെറിട്ടറിയിലൂടെയായിരിക്കും നീങ്ങുകയെന്നും റേറ്റിങ് ഏജന്‍സി പ്രവചിച്ചിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ബാങ്കിങ് മേഖലയില്‍ 2.62 ശതമാനത്തോളം ഇടിവാണുണ്ടായത്. ഒക്ടോബറില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റേറ്റിങില്‍ മൂഡി വ്യത്യാസം വരുത്തിയിരുന്നു.
സെന്‍സെക്സ് 207.43പോയിന്റ് താഴ്ന്ന് 17362.10ലും നിഫ്റ്റി 68.30 കുറഞ്ഞ് 5221.05ലും ക്ലോസ് ചെയ്തു. ദിവസത്തിന്റെ അധികസമയവും വിപണിയില്‍ പച്ചക്കത്തിയെങ്കിലും അവസാനമണിക്കൂറില്‍ വില്‍പ്പനക്കാരുടെ എണ്ണം കൂടിയത് തിരിച്ചടിയായി. ഇതിനു പ്രധാനകാരണം ഗ്രേഡിങ് കുറഞ്ഞതിനെ കുറിച്ച് വ്യക്തമായ ഒരുത്തരം നല്കുന്നതില് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജ്മെന്റ് പരാജയപ്പെട്ടതാണ്.
തകര്‍ച്ചക്കിടയിലും യുനൈറ്റഡ് സ്പിരിറ്റ്സ്, അശോക് ലെയ്ലന്റ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, മണപ്പുറം ഫിനാന്‍സ്, വിപ്രോ ഓഹരികള്‍ രണ്ടു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിയില്‍ ഒറ്റദിവസം കൊണ്ട് ഏഴുശതമാനത്തോളം തകര്‍ച്ചയാണുണ്ടായത്. ഗുജറാത്ത് ഗ്യാസ് കോ, ഇന്ത്യ ബുള്‍ ഫിന്‍സര്‍വീസ്, ഭാരത് പെട്രോളിയം, വോള്‍ട്ടാസ് സ്റ്റോക്കുകള്‍ അഞ്ചുശതമാനത്തിലേറെ താഴോട്ടിറങ്ങി.
ആഗോളവിപണികള്‍ പരിശോധിച്ചാല്‍ യൂറോപ്പിലെ ഡാക്സ്, ബെല്‍, സിഎസി, എഫ്ടിഎസ്ഇ ഓഹരികള്‍ നഷ്ടത്തിലാണ് വില്‍പ്പന നടത്തുന്നത്. ഏഷ്യന്‍ വിപണിയില്‍ സ്ട്രെയ്റ്റ് ടൈംസ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ഹാങ്സെങും ഷാംഗായിയും നിക്കിയും താരതമ്യേന മികച്ച നേട്ടത്തിലാണ് കച്ചവടം നിര്‍ത്തിയത്.
-
വീട്ടില്‍ നോക്കുന്നിടത്തെല്ലാം എട്ടുകാലി വലകളാണോ? അവയെ പൂര്‍ണമായി ഒഴിവാക്കാം: ഈ വഴികളിലൂടെ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications