കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ബാങ്കുകളെ തരംതാഴ്ത്തി, വിപണി ഇടിഞ്ഞു

Google Oneindia Malayalam News

Sensex down
മുംബൈ: വര്‍ധിച്ചുവരുന്ന പണപ്പെരുപ്പവും പലിശനിരക്കും മൂലം ഇന്ത്യന്‍ ബാങ്കുകളുടെ ആസ്തിയുടെ മൂല്യത്തില്‍ കുറവുവന്നിട്ടുണ്ടെന്നെ ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കനത്ത പ്രഹരമായി.

അടുത്ത 12 മുതല്‍ 18 മാസത്തേക്ക് ഇന്ത്യന്‍ ബാങ്കുകള്‍ നെഗറ്റീവ് ടെറിട്ടറിയിലൂടെയായിരിക്കും നീങ്ങുകയെന്നും റേറ്റിങ് ഏജന്‍സി പ്രവചിച്ചിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് ബാങ്കിങ് മേഖലയില്‍ 2.62 ശതമാനത്തോളം ഇടിവാണുണ്ടായത്. ഒക്ടോബറില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റേറ്റിങില്‍ മൂഡി വ്യത്യാസം വരുത്തിയിരുന്നു.

സെന്‍സെക്‌സ് 207.43പോയിന്റ് താഴ്ന്ന് 17362.10ലും നിഫ്റ്റി 68.30 കുറഞ്ഞ് 5221.05ലും ക്ലോസ് ചെയ്തു. ദിവസത്തിന്റെ അധികസമയവും വിപണിയില്‍ പച്ചക്കത്തിയെങ്കിലും അവസാനമണിക്കൂറില്‍ വില്‍പ്പനക്കാരുടെ എണ്ണം കൂടിയത് തിരിച്ചടിയായി. ഇതിനു പ്രധാനകാരണം ഗ്രേഡിങ് കുറഞ്ഞതിനെ കുറിച്ച് വ്യക്തമായ ഒരുത്തരം നല്‍കുന്നതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജ്‌മെന്റ് പരാജയപ്പെട്ടതാണ്.

തകര്‍ച്ചക്കിടയിലും യുനൈറ്റഡ് സ്പിരിറ്റ്‌സ്, അശോക് ലെയ്‌ലന്റ്, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, മണപ്പുറം ഫിനാന്‍സ്, വിപ്രോ ഓഹരികള്‍ രണ്ടു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരിയില്‍ ഒറ്റദിവസം കൊണ്ട് ഏഴുശതമാനത്തോളം തകര്‍ച്ചയാണുണ്ടായത്. ഗുജറാത്ത് ഗ്യാസ് കോ, ഇന്ത്യ ബുള്‍ ഫിന്‍സര്‍വീസ്, ഭാരത് പെട്രോളിയം, വോള്‍ട്ടാസ് സ്‌റ്റോക്കുകള്‍ അഞ്ചുശതമാനത്തിലേറെ താഴോട്ടിറങ്ങി.

ആഗോളവിപണികള്‍ പരിശോധിച്ചാല്‍ യൂറോപ്പിലെ ഡാക്‌സ്, ബെല്‍, സിഎസി, എഫ്ടിഎസ്ഇ ഓഹരികള്‍ നഷ്ടത്തിലാണ് വില്‍പ്പന നടത്തുന്നത്. ഏഷ്യന്‍ വിപണിയില്‍ സ്‌ട്രെയ്റ്റ് ടൈംസ് നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തപ്പോള്‍ ഹാങ്‌സെങും ഷാംഗായിയും നിക്കിയും താരതമ്യേന മികച്ച നേട്ടത്തിലാണ് കച്ചവടം നിര്‍ത്തിയത്.

English summary
In a choppy trade, the BSE benchmark index Sensex on Wednesday dropped by 207 points on selling by funds, specially in banking, realty and oil stocks, after ratings agency Moody’s lowered outlook on the banking system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X